നിലപാടു മാറ്റവുമായി യുഡിഎഫ് ; അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷന്‍ പിരിച്ചുവിടില്ലെന്ന് മുല്ലപ്പള്ളി ; ഹസന്റെ വാക്കുകള്‍ തള്ളികളഞ്ഞ് കെ പിസിസി പ്രസിഡന്റ്

നിലപാടു മാറ്റവുമായി യുഡിഎഫ് ; അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷന്‍ പിരിച്ചുവിടില്ലെന്ന് മുല്ലപ്പള്ളി ; ഹസന്റെ വാക്കുകള്‍ തള്ളികളഞ്ഞ് കെ പിസിസി പ്രസിഡന്റ്
യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനെ തള്ളി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷന്‍ പദ്ധതി പിരിച്ചു വിടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ലൈഫിലെ തിരിമറി സംബന്ധിച്ച് അന്വേഷണം നടക്കട്ടെയെന്നും പദ്ധതി പൂര്‍വാധികം ശക്തമായി മുന്നോട്ട് കൊണ്ടു പോകുമെന്നും മുല്ലപ്പള്ളി പറഞ്ഞു. യു.ഡി.എഫില്‍ മുന്നണി വിപുലീകരണ ചര്‍ച്ചകളോ സീറ്റു ചര്‍ച്ചകളോ ഇതുവരെ നടന്നിട്ടില്ലെന്നും തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് ഇത്തവണ മതിയായ പ്രാതിനിധ്യം ഉറപ്പു വരുത്തുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കാസര്‍ഗോഡ് പ്രതികരിച്ചു.

അതേസമയം, ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിലൂടെ അഴിമതി പുറത്തുവരുമെന്ന് ഇന്നലെ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. സര്‍ക്കാരിനേറ്റ തിരിച്ചടിയാണിത്. ഹൈക്കോടതി സുപ്രധാനമായ ഒരു വിധിപ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്. ആ വിധിയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു. ഒരുപാട് കഥകളുടെ ഉള്ളറകള്‍ ഈ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

Other News in this category4malayalees Recommends