മുത്തുലക്ഷ്മിയുടെ പരാതിയെത്തുടര്‍ന്ന് വീരപ്പനെ കുറിച്ചുള്ള വെബ് സീരീസിന് വിലക്കേര്‍പ്പെടുത്തി കോടതി

മുത്തുലക്ഷ്മിയുടെ പരാതിയെത്തുടര്‍ന്ന് വീരപ്പനെ കുറിച്ചുള്ള വെബ് സീരീസിന് വിലക്കേര്‍പ്പെടുത്തി കോടതി
ഭാര്യയുടെ പരാതിയെത്തുടര്‍ന്ന് വീരപ്പനെ കുറിച്ചുള്ള വെബ് സീരീസിന് വിലക്ക്. പരമ്പര തന്റെ വ്യക്തി ജീവിതത്തിലേക്കുള്ള കടന്നു കയറ്റവും ലംഘനവുമാകുമെന്നുമുളള മുത്തുലക്ഷ്മിയുടെ പരാതിയെത്തുടര്‍ന്നാണ്

വീരപ്പന്‍: ഹങ്കര്‍ ഫോര്‍ കില്ലിങ്' എന്ന വെബ് സീരീസിന് കര്‍ണാടക കോടതി താത്കാലിക വിലക്കേര്‍പ്പെടുത്തിയത്.

വീരപ്പന്റെ കഥ സിനിമയാക്കിയപ്പോള്‍ സുപ്രീംകോടതിയെ മുത്തുലക്ഷ്മി സമീപിച്ചിരുന്നു. ഒടുവില്‍ സിനിമ നിര്‍മിച്ചു കഴിഞ്ഞപ്പോള്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കോടതി വിധി.

എഎംആര്‍ പിക്‌ചേഴ്‌സാണ് സീരിസ് ഒരുക്കുന്നത്. ഫെബ്രുവരി ആറിന് കേസ് വീണ്ടും പരിഗണിക്കും.

Other News in this category



4malayalees Recommends