'പഴശ്ശിരാജ'യിലെ ഒരു മുഖ്യ വേഷം ചെയ്യാന്‍ ഞാന്‍ സുരേഷ് ഗോപിയെ വിളിച്ചിരുന്നു, അദ്ദേഹത്തിന് അത് ചെയ്യാന്‍ താല്പര്യമില്ല എന്നാണ് പറഞ്ഞത്; തുറന്നു പറഞ്ഞ് ഹരിഹരന്‍

'പഴശ്ശിരാജ'യിലെ ഒരു മുഖ്യ വേഷം ചെയ്യാന്‍ ഞാന്‍ സുരേഷ് ഗോപിയെ വിളിച്ചിരുന്നു, അദ്ദേഹത്തിന് അത് ചെയ്യാന്‍ താല്പര്യമില്ല എന്നാണ് പറഞ്ഞത്; തുറന്നു പറഞ്ഞ് ഹരിഹരന്‍
പഴശ്ശിരാജയില്‍ ശരത് കുമാര്‍ ചെയ്ത എടച്ചെന കുങ്കന്റെ കഥാപാത്രം ചെയ്യാന്‍ ആദ്യം സമീപിച്ചത് സുരേഷ് ഗോപിയെയായിരുന്നുവെന്ന് വെളിപ്പെടുത്തി സംവിധായകന്‍ ഹരിഹരന്‍. പഴശ്ശി രാജയിലെ ആ വേഷം സുരേഷ് ഗോപി തിരസ്‌കരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഹരിഹരന്റെ വാക്കുകള്‍

'അങ്ങനെയുള്ള വിവാദത്തിനു ഒന്നും അന്നേ ഞാന്‍ പ്രാധാന്യം നല്‍കിയിട്ടില്ല . 'പഴശ്ശിരാജ'യിലെ ഒരു മുഖ്യ വേഷം ചെയ്യാന്‍ ഞാന്‍ സുരേഷ് ഗോപിയെ വിളിച്ചിരുന്നു, അദ്ദേഹത്തിന് അത് ചെയ്യാന്‍ താല്പര്യമില്ല എന്ന് അറിയിച്ചു. അത് അവിടെ കഴിഞ്ഞു. അതിലെ വേഷം നഷ്ടപ്പെട്ടത് കൊണ്ട് സുരേഷ് ഗോപിക്ക് മഹത്തരമായ ഒരു കഥാപാത്രം നഷ്ടമായി എന്നൊന്നും ഞാന്‍ വിചാരിക്കുന്നില്ല. കാരണം നാളെ അതിലും മികച്ച റോളുകള്‍ സുരേഷ് ഗോപിക്ക് ലഭിച്ചേക്കാം അങ്ങനെയുള്ള വിവാദങ്ങള്‍ക്ക് ഒന്നും ഒരുകാലത്തും പ്രസക്തി നല്‍കേണ്ടതില്ല'. ഹരിഹരന്‍ പറയുന്നു.

Other News in this category4malayalees Recommends