ഇടതുപക്ഷ അനുഭാവികളായ 4 പേരെ ചലച്ചിത്ര അക്കാദമിയില്‍ സ്ഥിരപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടു കത്തെഴുതിയ സംഭവത്തില്‍ ജാഗ്രത കുറവുണ്ടായെന്ന് കമല്‍

ഇടതുപക്ഷ അനുഭാവികളായ 4 പേരെ ചലച്ചിത്ര അക്കാദമിയില്‍ സ്ഥിരപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടു കത്തെഴുതിയ സംഭവത്തില്‍ ജാഗ്രത കുറവുണ്ടായെന്ന് കമല്‍
ഇടതുപക്ഷ അനുഭാവികളായ 4 പേരെ ചലച്ചിത്ര അക്കാദമിയില്‍ സ്ഥിരപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് മന്ത്രി എ.കെ. ബാലനു കത്ത് നല്‍കിയ വിവാദത്തില്‍ വിശദീകരണവുമായി അക്കാദമി ചെയര്‍മാന്‍ കമല്‍. സംഭവത്തില്‍ തന്റെ ഭാഗത്ത് നിന്നും ജാഗ്രതക്കുറവുണ്ടായെന്ന് കമല്‍ സമ്മതിച്ചു,അക്കാദമി ചെയര്‍മാന്‍ മന്ത്രിയ്ക്ക് കത്ത് കൈമാറിയത് സെക്രട്ടറി അറിയാതെയായിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള സ്ഥിരപ്പെടുത്തലിനെ സെക്രട്ടറി എതിര്‍ത്തിരുന്നു. അക്കാദമിയുടെ തീരുമാനം ഫയലാക്കി മന്ത്രിയുടെ അടുത്തേക്ക് പോകേണ്ടതിനു പകരമാണ് ചെയര്‍മാനായ കമല്‍ കത്ത് കൈമാറിയത്.

മന്ത്രിയ്ക്ക് നല്‍കിയ കത്ത് വ്യക്തിപരമാണ്. ഇക്കാരണത്താലാണ് സെക്രട്ടറിയോട് ചോദിക്കാതിരുന്നത്. കത്ത് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്ക് വേണ്ടിയല്ലെന്നും സാംസ്‌കാരികലോകം വലതുപക്ഷത്തേക്ക് ചായുന്നതിനെ പ്രതിരോധിക്കാനും ഇടതുപക്ഷ മൂല്യം സംരക്ഷിക്കാനാണെന്നും കമല്‍ പറഞ്ഞു.

അടിയന്തര പ്രമേയ നോട്ടിസ് ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണു കത്ത് ഹാജരാക്കിയത്. 'ഇടതുപക്ഷാനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്‌കാരിക പ്രവര്‍ത്തനരംഗത്ത് നിലകൊള്ളുന്നവരുമായ പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് സഹായകമായിരിക്കും' എന്നാണു മന്ത്രി എ.കെ. ബാലനു നല്‍കിയ കത്തില്‍ കമല്‍ എഴുതിയത്.

അതേസമയം, കത്തിലെ ഉള്ളടക്കം മൂലം മന്ത്രി ഫയല്‍ തള്ളിയെന്നു മന്ത്രി ബാലന്റെ അസാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ മറുപടി നല്‍കി.'അത്തരം പരിഗണന അനുസരിച്ചല്ല ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത്' എന്നു ചൂണ്ടിക്കാട്ടി നിര്‍ദേശം നിരസിക്കുകയായിരുന്നുവെന്നു പിണറായി വിജയന്‍ പറഞ്ഞു.Other News in this category4malayalees Recommends