നീ എപ്പോഴും എന്റെ മുഖത്ത് പുഞ്ചിരി വിടര്‍ത്തുന്നു': വീണയ്ക്ക് പിറന്നാള്‍ ആശംസയറിയിച്ച് മുഹമ്മദ് റിയാസ്

നീ എപ്പോഴും എന്റെ മുഖത്ത് പുഞ്ചിരി വിടര്‍ത്തുന്നു': വീണയ്ക്ക് പിറന്നാള്‍ ആശംസയറിയിച്ച് മുഹമ്മദ് റിയാസ്
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് ഇന്ന് പിറന്നാള്‍. ജന്മദിനത്തില്‍ ഭാര്യയ്ക്ക് പിറന്നാള്‍ ആശംസയുമായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഇരുവരുടെയും വിവാഹത്തിന് ശേഷമുളള വീണയുടെ ആദ്യപിറന്നാളാണ് ഇന്ന്.

ഭാര്യയോട് ഒപ്പമുളള ചിത്രം പങ്കുവച്ചാണ് റിയാസ് ഫേസ്ബുക്കില്‍ ആശംസ അറിയിച്ചത്. 'നീ എപ്പോഴും എന്റെ മുഖത്ത് പുഞ്ചിരി വിടര്‍ത്തുന്നു. ജന്മദിനാശംസകള്‍.' എന്നാണ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായ വീണ വിജയനും മുഹമ്മദ് റിയാസും കഴിഞ്ഞ ജൂണിലാണ് വിവാഹിതരായത്.



Other News in this category



4malayalees Recommends