ബധിരയും മൂകയുമായ പതിനഞ്ചുകാരിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കി ; തിരിച്ചറിയാതിരിക്കാനായി അക്രമികള്‍ മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് കണ്ണുകളില്‍ കുത്തി പരിക്കേല്‍പ്പിച്ചു ; ക്രൂര സംഭവം നടന്നത് ബിഹാറില്‍

ബധിരയും മൂകയുമായ പതിനഞ്ചുകാരിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കി ; തിരിച്ചറിയാതിരിക്കാനായി അക്രമികള്‍ മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് കണ്ണുകളില്‍ കുത്തി പരിക്കേല്‍പ്പിച്ചു ; ക്രൂര സംഭവം നടന്നത് ബിഹാറില്‍
ബധിരയും മൂകയുമായ പതിനഞ്ചുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തതായി പരാതി. ബിഹാറിലെ ഹര്‍ലാഖി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുളള കൗവാഹ ബര്‍ഹി ഗ്രാമത്തിലാണ് സംഭവം നടന്നത്. പെണ്‍കുട്ടി തങ്ങളെ തിരിച്ചറിയാതിരിക്കാനായി അക്രമികള്‍ മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് കണ്ണുകളില്‍ കുത്തി പരിക്കേല്‍പ്പിച്ചിട്ടുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

ആടുമേയ്ക്കാനായി പോയ പെണ്‍കുട്ടിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. എന്നാല്‍ ഈ പെണ്‍കുട്ടിക്കൊപ്പം വേറേയും കുട്ടികളുണ്ടായിരുന്നു. ഇവരാണ് സംഭവം പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അയല്‍ഗ്രാമത്തിലെ തരിശുഭൂമിയില്‍ നിന്നും പെണ്‍കുട്ടിയെ അവശ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ മധുവാഹി സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം പെണ്‍കുട്ടിയുടെ കണ്ണുകള്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നും എന്നാല്‍ കാഴ്ച ശക്തി പൂര്‍ണമായി നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.Other News in this category4malayalees Recommends