യുഎസില്‍ പ്രതിദിന കോവിഡ് മരണസംഖ്യ ചൊവ്വാഴ്ച 4327 എന്ന റെക്കോര്‍ഡിലെത്തി. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണസംഖ്യ 3,80,000 മൊത്തം കോവിഡ് മരണസംഖ്യ 3,80,000 ത്തിലെത്തിയെന്നാണ് ജോണ്‍സ് ഹോപ്ക്സിന്സ് യൂണിവേഴ്സിറ്റി പുറത്ത് വിട്ട കണക്കുകള്‍ വെളിപ്പെടുത്തുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ട അമേരിക്കക്കാരുടെ എണ്ണമായ 4,07,000ത്തിന് അടുത്തെത്തിയിരിക്കുയാണ്. രാജ്യത്ത് ഇതുവരെ മൊത്തം രോഗം ബാധിച്ചവര്‍ 22.8 മില്യണായിട്ടുമുണ്ട്.
രാജ്യത്ത് അരിസോണ, കാലിഫോര്‍ണിയ എന്നീ സ്റ്റേറ്റുകളിലാണ് കോവിഡ് ഏറ്റവും അധികം ആഘാതമുണ്ടാക്കിയിരിക്കുന്നതെന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. രാജ്യത്ത് ദിനംപ്രതിയുള്ള കോവിഡ് മരണസംഖ്യയില്‍ വ്യത്യാസങ്ങളുണ്ടാകുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ടര മാസങ്ങളായി മരണസംഖ്യ കുത്തനെ ഉയര്‍ന്നിരിക്കുന്നതാണ് പൊതുവായ പ്രവണത. മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം നിലവില്‍ യുഎസ് ഏറ്റവും പരിതാപകരമായ അവസ്ഥയിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്.
രാജ്യമെമ്പാടും വാക്സിന് വിതരണം ത്വരിത ഗതിയില്‍ പുരോഗതിക്കുന്നുണ്ടെങ്കിലും നിലവില്‍ എല്ലാ ദിവസവും ശരാശരി ചുരുങ്ങിയത് രണ്ടരലക്ഷത്തിനടുത്ത് പുതിയ കോവിഡ്കേസുകള്‍ സ്ഥിരീകരിക്കുന്നുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 9.3 മില്യണ്‍ അമേരിക്കക്കാര്‍ക്കാണ് ഇതുവരെ കോവിഡ് വാക്സിന്റെ ആദ്യ ഷോട്ട് ലഭിച്ചിരിക്കുന്നത്. അതായത് രാജ്യത്തെ ജനസംഖ്യയില്‍ മൂന്ന് ശതമാനത്തില്‍ കുറവ് പേര്‍ക്കാണ് വാക്സിന് ലഭിച്ചിരിക്കുന്നതെന്നാണ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവെന്‍ഷന്‍ വെളിപ്പെടുത്തുന്നത്.