കാനഡയില്‍ വിതരണം ചെയ്തിരിക്കുന്ന കോവിഡ് വാക്‌സിന്‍ ഡോസുകളുടെ എണ്ണം രാജ്യത്തെ ജനതയുടെ ഒരു ശതമാനത്തിന് സമമായി; ഇതുവരെ നല്‍കിയത് 3,87,899 വാക്‌സിന്‍ ഡോസുകള്‍;സെപ്റ്റംബറോടെ വാക്‌സിന്‍ ആവശ്യമുള്ളവര്‍ക്കെല്ലാം ലഭ്യമാക്കുമെന്ന് ട്രൂഡ്യൂ

കാനഡയില്‍ വിതരണം ചെയ്തിരിക്കുന്ന കോവിഡ് വാക്‌സിന്‍ ഡോസുകളുടെ എണ്ണം രാജ്യത്തെ ജനതയുടെ ഒരു ശതമാനത്തിന് സമമായി; ഇതുവരെ നല്‍കിയത് 3,87,899  വാക്‌സിന്‍ ഡോസുകള്‍;സെപ്റ്റംബറോടെ വാക്‌സിന്‍ ആവശ്യമുള്ളവര്‍ക്കെല്ലാം ലഭ്യമാക്കുമെന്ന് ട്രൂഡ്യൂ
കാനഡയില്‍ വിതരണം ചെയ്തിരിക്കുന്ന കോവിഡ് വാക്‌സിന്‍ ഡോസുകളുടെ എണ്ണം രാജ്യത്തെ ജനതയുടെ ഒരു ശതമാനത്തിന് സമമായെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ചത്തെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 3,87,899 വാക്‌സിനേഷനുകളാണ് നല്‍കിയിരിക്കുന്നത്. ഇത് രാജ്യത്തെ ജനങ്ങളില്‍ 1.021 പേര്‍ക്ക് സമമാണ്. എന്നാല്‍ രാജ്യത്തെ ജനങ്ങളില്‍ ഒരു ശതമാനത്തിലധികം പേരെ വാക്‌സിനേഷന് വിധേയമാക്കിയെന്ന് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നില്ല.

3,87,899 വാക്‌സിനേഷനുകളില്‍ ചിലത് ചിലര്‍ക്ക് നല്‍കിയ രണ്ടാമത് വാക്‌സിന്‍ ഡോസാണ്. കാനഡ അംഗീകാരം നല്‍കിയിരിക്കുന്ന രണ്ട് കോവിഡ് വാക്‌സിനുകള്‍ക്കും രണ്ട് ഷോട്ടുകളാണുള്ളത്. അതായത് ആഴ്ചകളുടെ വ്യത്യാസത്തിലാണ് ഇവയുടെ രണ്ട് ഡോസുകള്‍ സ്വീകരിക്കേണ്ടത്. കാനഡയില്‍ വാക്‌സിനേഷന്‍ ആരംഭിച്ച് 29 ദിവസങ്ങള്‍ കൊണ്ടാണ് ജനങ്ങളില്‍ ഒരു ശതമാനത്തിലധികം പേരെ വാക്‌സിനേഷന് വിധേയമാക്കാന്‍ സാധിച്ചിരിക്കുന്നത്.

ഈ തരത്തില്‍ തന്നെയാണ് വാക്‌സിനേഷന്റെ ഗതി മുന്നോട്ട് പോകുന്നതെങ്കില്‍ രാജ്യത്തെ മൊത്തം ജനങ്ങളെ കോവിഡ് വാക്‌സിനേഷന് വിധേയമാക്കാന്‍ മൊത്തം 5800ദിവസങ്ങള്‍ വേണ്ടി വരും. അതായത് 2036 വരെ കോവിഡ് വാക്‌സിനേഷന്‍ തുടരേണ്ടി വരുമെന്ന് സാരം. ഇതിനാല്‍ രാജ്യത്തെ വാക്‌സിനേഷന്‍ പ്രക്രിയയുടെ വേഗത വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയക്കാരും പബ്ലിക്ക് ഹെല്‍ത്ത് ലീഡര്‍മാരും രംഗത്തെത്തിയിട്ടുണ്ട്.

സെപ്റ്റംബറോടെ വാക്‌സിന്‍ ആവശ്യമുള്ള കാനഡക്കാര്‍ക്കെല്ലാം അത് ലഭ്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്നാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂ പറയുന്നത്. ഈ വരുന്ന ജൂണ്‍ അവസാനത്തോടെ കനേഡിയന്‍ ജനതയില്‍ 40മുതല്‍ 50 ശതമാനം വരെയുളളവരെ വാക്‌സിനേഷന് വിധേയമാക്കുമെന്നും ട്രൂഡ്യൂ വാഗ്ദാനം ചെയ്യുന്നു.

Other News in this category



4malayalees Recommends