ഓസ്‌ട്രേലിയക്കാര്‍ക്ക് അസ്ട്രാസെനകയുടെ കോവിഡ് 19 വാക്‌സിന്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചത് അതിന്റെ ലഭ്യത കൂടുതലായതിനാല്‍; ഈ വാക്‌സിനും ഫൈസര്‍ വാക്‌സിനും ഗുണമേന്മയില്‍ സമം; വാക്‌സിന്‍ വിവാദത്തില്‍ പുതിയ വിശദീകരണവുമായി ചീഫ് മെഡിക്കല്‍ ഓഫീസര്‍

ഓസ്‌ട്രേലിയക്കാര്‍ക്ക് അസ്ട്രാസെനകയുടെ കോവിഡ് 19 വാക്‌സിന്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചത് അതിന്റെ ലഭ്യത കൂടുതലായതിനാല്‍; ഈ വാക്‌സിനും ഫൈസര്‍ വാക്‌സിനും ഗുണമേന്മയില്‍ സമം; വാക്‌സിന്‍ വിവാദത്തില്‍ പുതിയ വിശദീകരണവുമായി ചീഫ് മെഡിക്കല്‍ ഓഫീസര്‍
ഓസ്‌ട്രേലിയക്കാര്‍ക്ക് അസ്ട്രാസെനകയുടെ കോവിഡ് 19 വാക്‌സിന്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചത് അത് ഫൈസര്‍-ബയോ എന്‍ടെക് വാക്‌സിനേക്കാള്‍ മികച്ചതായത് കൊണ്ടല്ലെന്നും രണ്ട് വാക്‌സിനുകള്‍ക്കും ഒരേ ഗുണമേന്മയാണുള്ളതെന്നും വെളിപ്പെടുത്തി ചീഫ് മെഡിക്കല്‍ ഓഫീസറായ പോള്‍ കെല്ലി രംഗത്തെത്തി. ഈ രണ്ട് വാക്‌സിനുകളില്‍ ഏതാണ് നല്ലതെന്ന വാഗ്വാദങ്ങളും ചര്‍ച്ചകളും രാജ്യത്ത് കൊഴുക്കുന്നതിനിടെയാണ് പുതിയ പ്രഖ്യാപവുമായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ രംഗത്തെത്തിയിരിക്കുന്നത്.

രാജ്യമെമ്പാടും ആസ്ട്രസെനന്‍കയുടെ വാക്‌സിന്‍ വ്യാപകമായി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ ചോദ്യം ചെയ്ത് ചില സയന്റിസ്റ്റുകള്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് അവര്‍ക്കുള്ള മറുപടിയെന്നോണം കെല്ലി പുതിയ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. കൂടുതല്‍ ലഭ്യതയുള്ള വാക്‌സിന്‍ ഇതായതതിനാലാണ് രാജ്യത്തുള്ളവര്‍ക്കെല്ലാം എത്രയും വേഗം വാക്‌സിന്‍ ലഭ്യമാക്കാനായി പ്രസ്തുത വാക്‌സിന്‍ തെരഞ്ഞെടുത്തതെന്നും കെല്ലി പറയുന്നു.

ഈ വര്‍ഷം തന്നെ രാജ്യത്തുള്ളവര്‍ക്കെല്ലാം വാക്‌സിന്‍ ലഭ്യമാക്കി കോവിഡ് ഭീഷണിയില്ലാതാക്കാനാണ് ആസ്ട്രസെനന്‍കയുടെ വാക്‌സിന്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ വിശദീകരിക്കുന്നു. ആസ്ട്രസെനന്‍കയുടെ വാക്‌സിന്‍ വിതരണം ചെയ്യാനൊരുങ്ങുന്നത് നിര്‍ത്തി വയ്ക്കണമെന്നും പകരം കൂടുതല്‍ ഫലപ്രദമായ ഫൈസര്‍ വാക്‌സിന്‍ വിതരണം ചെയ്യണമെന്നുമാവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ ആന്‍ഡ് ന്യൂസിലാന്‍ഡ് ഇമ്മ്യൂണോളജി സൊസൈറ്റി (എഎസ്‌ഐ)രംഗത്തെത്തിയിരുന്നു.എഎസ്‌ഐയുടെ ഈ നിര്‍ദേശം മാധ്യമങ്ങള്‍ എടുത്ത് കാട്ടിയതോടെ രാജ്യത്ത് വാക്‌സിന്‍ വിവാദം ചൂട് പിടിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ വിശദീകരണവുമായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ രംഗത്തെത്തിയിരിക്കുന്നത്.

Other News in this category4malayalees Recommends