ബ്രിസ്ബാനിലെ ഗ്രാന്‍ഡ് ചാന്‍സലര്‍ ഹോട്ടല്‍ ക്ലസ്റ്ററിനെ തുടര്‍ന്ന് വിക്ടോറിയക്കാര്‍ക്ക് അടിയന്തിര ക്വാറന്റൈന്‍ നിര്‍ദേശം; ഡിസംബര്‍ 30നോ അതിന് ശേഷമോ ഈ ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിഞ്ഞവര്‍ സ്വയം ഐസൊലേഷനില്‍ പോവുകയും ഹോട്ട്‌ലൈനുമായി ബന്ധപ്പെടുകയും വേണം

ബ്രിസ്ബാനിലെ ഗ്രാന്‍ഡ് ചാന്‍സലര്‍ ഹോട്ടല്‍ ക്ലസ്റ്ററിനെ തുടര്‍ന്ന് വിക്ടോറിയക്കാര്‍ക്ക് അടിയന്തിര ക്വാറന്റൈന്‍ നിര്‍ദേശം; ഡിസംബര്‍ 30നോ അതിന് ശേഷമോ ഈ ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിഞ്ഞവര്‍ സ്വയം ഐസൊലേഷനില്‍ പോവുകയും ഹോട്ട്‌ലൈനുമായി ബന്ധപ്പെടുകയും വേണം

ബ്രിസ്ബാനിലെ ഗ്രാന്‍ഡ് ചാന്‍സലര്‍ ഹോട്ടല്‍ ക്ലസ്റ്ററിനെ തുടര്‍ന്ന് വിക്ടോറിയക്കാര്‍ക്ക് അടിയന്തിര ക്വാറന്റൈന്‍ ഉപദേശവുമായി അധികൃതര്‍ രംഗത്തെത്തി. നിലവില്‍ വിക്ടോറിയയിലുള്ളവരും പ്രസ്തുത ഹോട്ടലില്‍ ഡിസംബര്‍ 30നോ അതിന് ശേഷമോ ക്വാറന്റൈനില്‍ കഴിഞ്ഞവര്‍ സ്വയം ഐസൊലേഷനില്‍ പോകുകയും കൊറോണ വൈറസ് ഹോട്ട്‌ലൈനുമായി ബന്ധപ്പെടുകയും ചെയ്യണമെന്നാണ് വിക്ടോറിയന്‍ ഹെല്‍ത്ത് അധികൃതര്‍ കടുത്ത നിര്‍ദേശം നല്‍കിയിരിക്കുന്നത്.


യുകെയില്‍ നിന്നെത്തിയ അത്യധികം അപകടകരമായ സ്‌ട്രെയിനിലുള്ള പുതിയ ആറ് കോവിഡ് വൈറസ് കേസുകള്‍ ക്യൂന്‍സ്ലാന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിക്ടോറിയ കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ആറ് കേസുകളടങ്ങിയ ഈ ക്ലസ്റ്ററിന് പ്രസ്തുത ഹോട്ടലുമായി ബന്ധമുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഒരു ക്ലീനര്‍, അവരുടെ പാര്‍ട്ണര്‍, നാല് ഗസ്റ്റുകള്‍ എന്നിവരാണ് യുകെ സ്‌ട്രെയിനിലുള്ള കോവിഡ് ബാധിച്ചിരിക്കുന്ന ആറ് പേര്‍.

ഇതിനാല്‍ മുകളില്‍ പ്രതിപാദിച്ച തിയതിയിലോ അതിന് ശേഷമോ പ്രസ്തുത ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിഞ്ഞവരും നിലവില്‍ വിക്ടോറിയയിലുള്ളവരുമായവര്‍ സ്വയം ഐസൊലേഷനില്‍ പോകുകയും കൊറോണ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുകയും ചെയ്യണമെന്ന കടുത്ത നിര്‍ദേശം നല്‍കിയിരിക്കുന്നത് ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ്ഹ്യൂമന്‍ സര്‍വീസസ് (ഡിഎച്ച്എച്ച്എസ്) ആണ്. ഗ്രേറ്റര്‍ ബ്രിസ്ബാന്‍, മോര്‍ടന്‍ ബേ, റെഡ്‌ലാന്‍ഡ്‌സ്, ലോഗന്‍, ഇപ്‌സ് വിച്ച്, എന്നീ ലോക്കല്‍ ഗവണ്‍മെന്റ് ഏരിയകള്‍ നിലവിലും റെഡ്‌സോണുകളായി തുടരുന്നതിനാല്‍ അവിടേക്കുള്ള യാത്രകള്‍ വിക്ടോറിയക്കാര്‍ ഒഴിവാക്കണമെന്നും ഡിഎച്ച്എച്ച്എസ നിര്‍ദേശിക്കുന്നു.

Other News in this category4malayalees Recommends