നോര്‍ത്തണ്‍ ടെറിട്ടെറിയിലെ കാകാഡു നാഷണല്‍ പാര്‍ക്കിന്റെ ചുറ്റുപാടും സമുദ്രനിരപ്പ് അപകടകരമായ നിലയില്‍ ഉയരുന്നു;ഇവിടുത്തെ ശുദ്ധജലത്തിലേക്ക് സമുദ്രജലം കുത്തിയൊലിച്ചെത്തി; കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം ഭാവിയില്‍ വന്‍ പരിസ്ഥിതി ദുരന്തമുണ്ടാക്കും

നോര്‍ത്തണ്‍ ടെറിട്ടെറിയിലെ കാകാഡു നാഷണല്‍ പാര്‍ക്കിന്റെ ചുറ്റുപാടും സമുദ്രനിരപ്പ് അപകടകരമായ നിലയില്‍ ഉയരുന്നു;ഇവിടുത്തെ ശുദ്ധജലത്തിലേക്ക് സമുദ്രജലം കുത്തിയൊലിച്ചെത്തി; കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം ഭാവിയില്‍ വന്‍ പരിസ്ഥിതി ദുരന്തമുണ്ടാക്കും

ഓസ്‌ട്രേലിയയിലെ നോര്‍ത്തണ്‍ ടെറിട്ടെറിയിലെ കാകാഡു നാഷണല്‍ പാര്‍ക്കിന്റെ ചുറ്റുപാടും സമുദ്രനിരപ്പ് അപകടകരമായ നിലയില്‍ ഉയരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇവിടെ സമുദ്ര നിരപ്പ് ഉയര്‍ന്നത് വ്യക്തമായി ദൃശ്യമായ അവസ്ഥയാണുള്ളത്. രാജ്യത്തെ ഏറ്റവും വലിയ നാഷണല്‍ പാര്‍ക്കിന് സമീപത്തെ സമൂദ്രത്തിന്റെ അപടകരമായ മാറ്റമാണിപ്പോള്‍ വ്യക്തമായി ദൃശ്യമായിരിക്കുന്നത്. ഇവിടുത്തെ ശുദ്ധജല നദീ ഘടനയിലേക്ക് സമൂദ്രത്തിലെ ഉപ്പുജലം ഇരച്ചെത്തുന്നത് നിലവില്‍ വ്യക്തമായി കാണാനും അനുഭവിക്കാനും സാധിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.


കാകാഡു നാഷണല്‍ പാര്‍ക്കിന് സമീപത്തുള്ള തീരപ്രദേശങ്ങളില്‍ ഈ പ്രവണതയുണ്ടാകാന്‍ പ്രധാന കാരണം സമീപകാലത്തെ അപകടകരമായ തോതിലുള്ള കാലാവസ്ഥാ വ്യതിയാനമാണെന്നാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് വരാനിരിക്കുന്ന നൂറ്റാണ്ടില്‍ അപകടകരമായ പ്രത്യാഘാതങ്ങളാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്നും അതിന്റെ സൂചനകളാണിപ്പോള്‍ സമൂദ്രനിരപ്പുയരുന്നതിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്നും വിദഗ്ധര്‍ മുന്നറിയിപ്പേകുന്നു.

എമിഷന്‍ നിലവിലെ അനുപാതത്തില്‍ തന്നെ തുടരുകയാണെങ്കില്‍ കാകാഡു ഫ്രഷ് വാട്ടര്‍ വെറ്റ് ലാന്‍ഡുകളില്‍ ഏതാണ്ട് പകുതിയോളവും വരാനിരിക്കുന്ന 50 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉപ്പുവെള്ളത്തിലാകുമെന്നാണ് 2017ല്‍ സിഎസ്‌ഐആര്‍ഒ പുറത്തിറക്കിയ മോഡലിംഗ് മുന്നറിയിപ്പേകിയിരുന്നത്. ഇതിനെ തുടര്‍ന്ന് ഇവിടുത്തെ ജൈവവൈവിധ്യത്തിന് മേല്‍ കടുത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്നും പ്രസ്തുത മോഡലിംഗ് മുന്നറിയിപ്പേകിയിരുന്നു.

Other News in this category4malayalees Recommends