എന്‍എസ്ഡബ്ല്യൂവിലും വിക്ടോറിയയിലുമുളള നാല് കൊറോണ വൈറസ് ക്ലസ്റ്ററുകളുടെ വളര്‍ച്ചയുടെ ഗതി സാവധാനത്തിലായി; ഓസ്‌ട്രേലിയയിലെ മൊത്തം കോവിഡ് മരണം 909 ;ഇവരില്‍ 820 പേരും വിക്ടോറിയക്കാര്‍; എന്‍എസ്ഡബ്ല്യൂവില്‍ 56ഉം ടാസ്മാനിയയില്‍ 13ഉം മരണം

എന്‍എസ്ഡബ്ല്യൂവിലും വിക്ടോറിയയിലുമുളള നാല് കൊറോണ വൈറസ് ക്ലസ്റ്ററുകളുടെ വളര്‍ച്ചയുടെ ഗതി സാവധാനത്തിലായി; ഓസ്‌ട്രേലിയയിലെ മൊത്തം കോവിഡ് മരണം 909 ;ഇവരില്‍ 820 പേരും വിക്ടോറിയക്കാര്‍; എന്‍എസ്ഡബ്ല്യൂവില്‍ 56ഉം ടാസ്മാനിയയില്‍ 13ഉം മരണം

എന്‍എസ്ഡബ്ല്യൂവിലും വിക്ടോറിയയിലുമുളള നാല് കൊറോണ വൈറസ് ക്ലസ്റ്ററുകളുടെ വളര്‍ച്ചയുടെ ഗതി സാവധാനത്തിലായെന്ന ആശ്വാസകരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് പ്രകാരം വെസ്റ്റേണ്‍ സിഡ്‌നിയിലെ ബെരാല ക്ലസ്റ്ററുമായി ബന്ധപ്പെട്ട് 28കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. സിഡ്‌നിയിലെ ഇന്നര്‍ വെസ്റ്റിലെ ക്രോയ്‌ഡോണ്‍ ക്ലസ്റ്ററുമായി ബന്ധപ്പെട്ട് 11 കേസുകളും സിഡ്‌നിയിലെ നോര്‍ത്തേണ്‍ ബീച്ചസുമായി ബന്ധപ്പെട്ട അവലോണ്‍ ക്ലസ്റ്ററുമായി ബന്ധപ്പെട്ട് 151 കേസുകളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


വിക്ടോറിയയില്‍ ബ്ലാക്ക് റോക്കിലെ സ്‌മൈല്‍ ബഫലോ തായ് റസ്‌റ്റോറന്റുമായി ബന്ധപ്പെട്ട ക്ലസ്റ്ററില്‍ ഇതുവരെ 27കേസുകളാണുള്ളത്. പൊതുവെ പ്രസ്തുത ക്ലസ്റ്ററുകളുടെ വളര്‍ച്ച നേരത്തേയുള്ളതിനേക്കാള്‍ മന്ദഗതിയിലായിരിക്കുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് എന്‍എസ്ഡബ്ല്യൂവില്‍ ഉറവിടമറിയാവുന്ന ഒരു പ്രാദേശിക കേസ് കണ്ടെത്തിയിരിക്കുന്നു. എന്നാല്‍ ഉറവിടമറിയാത്ത പ്രാദേശിക കേസുകള്‍ ഇന്ന് ഉണ്ടായിട്ടില്ല. ഇതിന് പുറമെ വിദേശത്ത് നിന്നുമെത്തിയ ആറ് കേസുകളും ഇവിടെ ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നു.

ക്യൂന്‍സ്ലാന്‍ഡില്‍ പ്രാദേശിക ഉറവിടത്തില്‍ നിന്നുള്ള പുതിയ കേസുകളില്ല. വിദേശത്ത് നിന്നുമെത്തിയ രണ്ട് കേസുകളും ഇവിടെ ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നു. ഇന്ന് രാജ്യത്തെ ഒരൊറ്റ സ്റ്റേറ്റിലും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദേശീയവ്യാപകമായി നാളിതുവരെ രാജ്യത്ത് 909 പേരാണ് കോവിഡ് പിടിപെട്ട് മരിച്ചിരിക്കുന്നത്. ഇവരില്‍ 820 പേര്‍ വിക്ടോറിയക്കാരാണ്. എന്‍എസ്ഡബ്ല്യൂവില്‍ 56ഉം ടാസ്മാനിയയില്‍ 13ഉം വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ഒമ്പതും ക്യൂന്‍സ്ലാന്‍ഡില്‍ നാലും സൗത്ത് ഓസ്‌ട്രേലിയയില്‍ നാലും ആക്ടില്‍ മൂന്നും കോവിഡ് മരണങ്ങളാണുണ്ടായിരിക്കുന്നത്.

Other News in this category4malayalees Recommends