]വിജയ് ചിത്രം മാസ്റ്ററിന് റെക്കാര്‍ഡ് കളക്ഷന്‍. ഒറ്റ ദിവസത്തെ പ്രദര്‍ശനം കൊണ്ട് സിനിമയിലെ വിതരണക്കാര്‍ക്ക് ലഭിച്ചത് രണ്ടരക്കോടി. വരും ദിവസങ്ങളിലും ഈ സ്ഥിതി തുടരുമെന്നാണ് തീയറ്റര്‍ ഉടമകള്‍ പറയുന്നത്.
അതെ സമയം ലോകമെമ്പാടും മാസ്റ്ററിന് വന്‍ വരവേല്‍പ്പ് ലഭിച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട് .
സിനിമ റിലീസ് ആയി ആദ്യ ദിവസം തന്നെ ഓസ്ട്രേലിയയില്‍ റിക്കാര്‍ഡ് സൃഷ്ടിച്ചു. മാസ്റ്റര്‍ സിനിമ രജനീകാന്തിന്റെ '2.0' മറികടന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
കേരളത്തിലെ തീയറ്ററുകളില്‍ ആദ്യ ഷോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. മാസ്റ്റര്‍ ഒരു മാസ്സ് ആണെന്നാണ് പ്രേക്ഷക പ്രതികരണം .