ദുബൈയില്‍ ബസ് ട്രെയിലറുമായി കൂട്ടിയിടിച്ച് 27 പേര്‍ക്ക് പരിക്ക് ; കൂടുതല്‍ പേരും ഇന്ത്യക്കാര്‍

ദുബൈയില്‍ ബസ് ട്രെയിലറുമായി കൂട്ടിയിടിച്ച് 27 പേര്‍ക്ക് പരിക്ക് ; കൂടുതല്‍ പേരും ഇന്ത്യക്കാര്‍
ദുബൈയില്‍ ബസ് ട്രെയിലറുമായി കൂട്ടിയിടിച്ച് 27 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ കൂടുതലും ഇന്ത്യക്കാരാണ്. ജബല്‍അലി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ജീവനക്കാരുമായി പോവുകയായിരുന്ന ബസാണ് ട്രെയിലറുമായി കൂട്ടിയിടിച്ചത്. പെര്‍ഫ്യൂം കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. ഇവരില്‍ ഭൂരിഭാഗം പേരും ഇന്ത്യയില്‍ നിന്നുള്ളവരാണെന്നും പരിക്ക് ഗുരുതരമല്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. താമസസ്ഥലത്ത് നിന്ന് ഫാക്ടറിയിലേക്ക് ജീവനക്കാരെ ബസില്‍ കയറ്റുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് കമ്പനി പ്രതിനിധി പറഞ്ഞു. പരിക്കേറ്റവരെ ദുബൈ കോര്‍പ്പറേഷന്‍ ഓഫ് ആംബുലന്‍സ് സര്‍വീസ് വാഹനങ്ങളിലാണ് ഡി.ഐ.പിക്ക് സമീപത്തെ എന്‍.എം.സി റോയല്‍ ആശുപത്രിയിലെത്തിച്ചത്.

ട്രക്കും ബസും തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാത്തതാണ് അപകട കാരണമെന്ന് ദുബൈ പൊലിസ് ട്രാഫിക് വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കി.

Other News in this category4malayalees Recommends