യുഎസ് ഹൗസിലെ ഭൂരിഭാഗം അംഗങ്ങളും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനെ പിന്തുണച്ച് വോട്ട് ചെയ്തു;രണ്ട് പ്രാവശ്യം ഇംപീച്ച്‌മെന്റ് നടപടി നേരിടുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റെന്ന നാണക്കേടുമായി ട്രംപ്

യുഎസ് ഹൗസിലെ ഭൂരിഭാഗം അംഗങ്ങളും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനെ പിന്തുണച്ച് വോട്ട് ചെയ്തു;രണ്ട് പ്രാവശ്യം ഇംപീച്ച്‌മെന്റ് നടപടി നേരിടുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റെന്ന നാണക്കേടുമായി ട്രംപ്

യുഎസ് ഹൗസിലെ ഭൂരിഭാഗം അംഗങ്ങളും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനെ പിന്തുണച്ച് വോട്ട് ചെയ്ത് രംഗത്തെത്തി. ഇത് രണ്ടാം തവണയാണ് ഇവര്‍ ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനായി വോട്ട് ചെയ്തിരിക്കുന്നത്. ഇലക്ഷന്‍ റിസള്‍ട്ടിനെതിരെ യുദ്ധം ചെയ്യാന്‍ തന്റെ വിശ്വസ്തരോട് ട്രംപ് ആഹ്വാനം ചെയ്ത് ഒരാഴ്ച തികയുന്നതിന് മുമ്പാണ് ഇത്തരമൊരു വോട്ടിംഗ് നടന്നിരിക്കുന്നത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ അനുയായികള്‍ യുഎസ് കാപിറ്റോളില്‍ ആക്രമാസക്തരാവുകയും ചെയ്തിരുന്നു.


ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനായി ഇംപീച്ച്‌മെന്റ് ഫോര്‍ ഇന്‍സൈറ്റ്‌മെന്റ് ഓഫ് ഇന്‍സറക്ഷന്‍ ആര്‍ട്ടിക്കിളിനെ പിന്തുണച്ചാണ് ഹൗസിലെ ഭൂരിഭാഗം പേരും ബുധനാഴ്ച ഉച്ചക്ക് ശേഷം വോട്ട് ചെയ്തിരിക്കുന്നത്. തങ്ങളുടെ ആത്മാവിനോട് ചോദിക്കണമെന്നും അതിനനുസരിച്ച് പ്രവര്‍ത്തിക്കണമെന്നുമാണ് വോട്ടിംഗിന് തൊട്ട് മുമ്പ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി റിപ്പബ്ലിക്കന്‍മാരോടും ഡെമോക്രാറ്റുകളോടും ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് പ്രാവശ്യം ഇംപീച്ച്‌മെന്റ് നടപടി നേരിടുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റായിത്തീര്‍ന്നിരിക്കുകയാണ് ട്രംപ്.

ട്രംപ് നിര്‍ബന്ധമായും പ്രസിഡന്റ് സ്ഥാനത്ത് നിന്നും എത്രയും വേഗം മാറിയേ പറ്റൂവെന്നും നാമെല്ലാവരും സ്‌നേഹിക്കുന്ന യുഎസിന് അപകടമാണ് ട്രംപെന്നും പെലോസി ആഹ്വാനം ചെയ്തിരുന്നു. ട്രംപിനെ ജനുവരി 20ന് മുമ്പ് അതായത് പുതിയ പ്രസിഡന്റ് ജോയ് ബൈഡന്‍ അധികാരമേറ്റെടുക്കുന്നതിന് മുമ്പ് നീക്കം ചെയ്യാന്‍ സാധ്യതയില്ല.കൃത്രിമമായ മാര്‍ഗത്തിലൂടെയാണ് തന്നെ തോല്‍പിച്ച് ബൈഡന്‍ അധികാരം പിടിച്ചെടുത്തതെന്ന ട്രംപിന്റെ ആരോപണം മനസിലേറ്റി ട്രംപ് അനുകൂലികള്‍ യുഎസ് കാപിറ്റോളില്‍ കടുത്ത ആക്രമണമായിരുന്നു നടത്തിയിരുന്നത്.രാജ്യത്തിന്റെ സമാധാനപരമായ അധികാരക്കൈമാറ്റത്തിന് പേര്‌ദോഷമുണ്ടാക്കുന്ന വിധത്തിലായിരുന്നു ട്രംപ് അനുകൂലികള്‍ ഇവിടെ അഴിഞ്ഞാടിയത്. ഇതിനെ തുടര്‍ന്നാണ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം ത്വരിതപ്പെട്ടിരിക്കുന്നത്.

Other News in this category



4malayalees Recommends