കാനഡയില്‍ കോവിഡ് മഹാമാരി കുറഞ്ഞാലും ഇമിഗ്രേഷന്‍ ടാര്‍ജറ്റിലെത്തുകയെന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് ഇമിഗ്രേഷന്‍ ലോയര്‍മാര്‍; വരുന്ന മൂന്ന് വര്‍ഷങ്ങളില്‍ പുതിയ ഇമിഗ്രേഷന്‍ പ്ലാന്‍ പ്രകാരം നാല് ലക്ഷത്തോളം കുടിയേറ്റക്കാരെ സ്വീകരിക്കാനാവില്ല

കാനഡയില്‍ കോവിഡ് മഹാമാരി കുറഞ്ഞാലും  ഇമിഗ്രേഷന്‍ ടാര്‍ജറ്റിലെത്തുകയെന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് ഇമിഗ്രേഷന്‍ ലോയര്‍മാര്‍; വരുന്ന മൂന്ന് വര്‍ഷങ്ങളില്‍ പുതിയ ഇമിഗ്രേഷന്‍ പ്ലാന്‍ പ്രകാരം  നാല് ലക്ഷത്തോളം കുടിയേറ്റക്കാരെ സ്വീകരിക്കാനാവില്ല

കാനഡയില്‍ കോവിഡ് മഹാമാരി കുറഞ്ഞാലും രാജ്യത്തിന്റെ ഇമിഗ്രേഷന്‍ ടാര്‍ജറ്റിലെത്തുകയെന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന മുന്നറിയിപ്പേകി പ്രമുഖ ഇമിഗ്രേഷന്‍ ലോയര്‍മാര്‍ രംഗത്തെത്തി.2019ല്‍ കാനഡ 3,41,000 പുതിയ കുടിയേറ്റക്കാരെയായിരുന്നു കാനഡ സ്വാഗതം ചെയ്തിരുന്നത്. ഇതിന് പുറമെ കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ വര്‍ധിച്ച തോതില്‍ കുടിയേറ്റക്കാരെ കാനഡ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ കോവിഡ് കാരണം രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ച് പൂട്ടുകയും ഇമിഗ്രേഷന്‍ പ്രക്രിയകള്‍ തന്നെ താറുമാറാകുകയും ചെയ്തതോടയാണ് കുടിയേറ്റത്തിന് മേല്‍ കടുത്ത പ്രത്യാഘാതമുണ്ടായിരിക്കുന്നത്.


കാനഡയിലെ ജനസംഖ്യാവളര്‍ച്ചയെ നിയന്ത്രിക്കുന്നത് കുടിയേറ്റമാണ്. കോവിഡ് കാരണം കുടിയേറ്റം ഏതാണ്ട് തീര്‍ത്തും നിലച്ചതിനാല്‍ 2020 ജൂലൈ ഒന്നിനും ഒക്ടോബര്‍ ഒന്നിനും ഇടയില്‍ രാജ്യത്തെ ജനസംഖ്യയില്‍ വെറും 2767 പേരുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. അതായത് വെര്‍ച്വലായി ഈ വര്‍ധനവ് വെറും പൂജ്യം ശതമാനമാണ്. 2020 ഒക്ടോബറില്‍ കാനഡ സ്വീകരിച്ചിരിക്കുന്നത് വെറും 15,000 പുതിയ കുടിയേറ്റക്കാരെയായിരുന്നു.

അതായത് 2019 ഒക്ടോബറില്‍ സ്വീകരിച്ച പുതിയ കുടിയേറ്റക്കാരുടെ എണ്ണത്തിന്റെ പകുതിയിലും കുറവാണിത്. അതിനിടെ 2021-2023 ലേക്കുള്ള ഇമിഗ്രേഷന്‍ ലെവല്‍ പ്ലാന്‍ ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) പുറത്ത് വിട്ടിരുന്നു. എന്നാല്‍ കോവിഡ് മാറിയാലും ഈ പ്ലാന്‍ പ്രകാരം കുടിയേറ്റക്കാരെ കൊണ്ടു വരുക ബുദ്ധിമുട്ടായിരിക്കുമെന്നാണ് പ്രമുഖ ഇമിഗ്രേഷന്‍ ലോയര്‍മാര്‍ മുന്നറിയിപ്പേകിയിരിക്കുന്നത്. രാജ്യത്തിന്റെ ജനസംഖ്യയുടെ ഏതാണ്ട് ഒരു ശതമാനത്തോളം കുടിയേറ്റക്കാരെ സ്വീകരിക്കാനാണ് ഈ പ്ലാന്‍ പ്രകാരം പദ്ധതിയിട്ടിരിക്കുന്നത്. ഇത് പ്രകാരം 2021ല്‍ 401,000 പിആറുകളെയും 2022ല്‍ 411,000 പിആറുകളെയും 2023ല്‍ 421,000 പിആറുകളെയും സ്വീകരിക്കുന്നതിനാണ് പദ്ധതിയിട്ടിരിക്കുന്നത്.

Other News in this category



4malayalees Recommends