ഭര്‍ത്താവിന്റെ മകനോട് പ്രേമം; 45കാരനെ ഉപേക്ഷിച്ച് 21കാരനെ ജീവിതത്തിലേക്ക് സ്വീകരിച്ച് 35കാരി; ഗര്‍ഭകാലം ആഘോഷമാക്കി ബ്ലോഗര്‍
ഭര്‍ത്താവിനെ പുറംതള്ളി അയാളുടെ മകനെ ജീവിതത്തിലേക്ക് സ്വീകരിച്ച വെയ്റ്റ്ലോസ് ഇന്‍ഫ്ളുവന്‍സര്‍ ഇപ്പോള്‍ ഗര്‍ഭിണി. 35കാരി മാരിന ബല്മാഷേവയാണ് ഭര്‍ത്താവിന്റെ മകനായ 21കാരന് വ്ളാദിമര്‍ വോവാ ഷാവിറിനുമായി പ്രണയത്തിലാണ്. കഴിഞ്ഞ വര്‍ഷം യൂണിവേഴ്സിറ്റി ബ്രേക്കിന് കുടുംബവീട്ടില്‍ എത്തിയപ്പോഴാണ് ഈ പ്രണയത്തിന് തിരികൊളുത്തിയത്. മകനെ പ്രേമിച്ച ഭാര്യയെ അലക്സി ഷാവിറിന് ഡിവോഴ്സ് ചെയ്തു. ഇതോടെയാണ് ബാല്മാഷേവയും, മകനും വിവാഹം ചെയ്തത്. മകനെ മുന്‍ ഭാര്യ വീഴ്ത്തിയെന്നാണ് 45കാരനായ അലക്സിയുടെ ആരോപണം. താന്‍ ഉറങ്ങി കിടക്കുമ്പോള്‍ ഭാര്യ മകന്റെ കിടപ്പറയിലേക്ക് പോയെന്നും ഇയാള്‍ പരാതിപ്പെടുന്നു. ഇതിനെല്ലാം ശേഷം ഒന്നും സംഭവിക്കാത്ത പോലെയാണ് ബാല്മാഷേവ പെരുമാറിയത്. ഏഴ് വയസ്സ് മുതല്‍ പരിചയമുള്ള പുതിയ ഭര്‍ത്താവിന് ലോകത്തില്‍ ഏറ്റവും സുന്ദരമായ നീലക്കണ്ണുകള് ഉണ്ടെന്നാണ് ബാല്മാഷേവ പറയുന്നത്. മുന്‍ ഭര്‍ത്താവിന്റെ ആരോപണങ്ങള്‍ കണക്കാക്കാതെ ഇളമുറക്കാരനായ ഭര്‍ത്താവിനൊപ്പം കാര്യങ്ങള്‍ ഉഷാറാക്കാനാണ് ഇവരുടെ തീരുമാനം. എന്നിരുന്നാലും ഭാവിയില്‍ വല്ല വിവാഹമോചനവും ആവശ്യമായി വന്നാല്‍ പണവും, സ്വത്തുക്കളും കൈമോശം വരാതിരിക്കാനുള്ള നിയമപരമായ ഒരുക്കങ്ങളും ബാല്മാഷേവ നടത്തിയിട്ടുണ്ട്.
അര മില്ല്യണിലേറെ ഫോളോവേഴ്സുള്ള റഷ്യന്‍ ബ്ലോഗര്‍ പുതിയ ഭര്‍ത്താവിന്റെ പ്രായത്തിന് അനുയോജ്യമായ ലുക്ക് സൃഷ്ടിക്കാന്‍ കോസ്മെറ്റിക് സര്‍ജറിയ്ക്കും വിധേയമായി. ഭാരം കുറച്ച ശേഷം അധികമായി വന്ന ചര്‍മ്മം നീക്കം ചെയ്യാനായിരുന്നു ഇത്.