ലോകത്തെ ലോക്ക്ഡൗണിലാക്കിയത് ചൈനയുടെ തന്ത്രമോ? സമ്പദ്ഘടന തകര്‍ത്തതിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് രാജ്യമെന്ന ആരോപണത്തില്‍ അന്വേഷണം; ചുക്കാന്‍ പിടിക്കാന്‍ ബ്രിട്ടീഷ്, യുഎസ് ചാരന്‍മാര്‍?

ലോകത്തെ ലോക്ക്ഡൗണിലാക്കിയത് ചൈനയുടെ തന്ത്രമോ? സമ്പദ്ഘടന തകര്‍ത്തതിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് രാജ്യമെന്ന ആരോപണത്തില്‍ അന്വേഷണം; ചുക്കാന്‍ പിടിക്കാന്‍ ബ്രിട്ടീഷ്, യുഎസ് ചാരന്‍മാര്‍?
ലോകം ഇപ്പോഴും കൊറോണാവൈറസിന്റെ നിഴലില്‍ ഭയന്ന് ജീവിക്കുകയാണ്. ഒരു വശത്ത് കാര്യങ്ങള്‍ മെച്ചപ്പെടുത്തുമ്പോള്‍ മറുഭാഗത്ത് കാര്യങ്ങള്‍ കുഴപ്പമാകുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. എന്നാല്‍ ലോകത്തെ ഈ വിധം ലോക്ക്ഡൗണിലാക്കി സമ്പദ് വ്യവസ്ഥകള്‍ തകര്‍ത്തതിന് പിന്നില്‍ ചൈനയുടെ കുതന്ത്രമാണോ? ഈ ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുമ്പോള്‍ ബ്രിട്ടീഷ്, യുഎസ് ചാരസംഘടനകള്‍ രംഗത്തിറങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോക്ക്ഡൗണില്‍ സംശയമുള്ള അഭിഭാഷകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, മുന്‍ യുഎസ് എയര്‍ ഫോഴ്‌സ് ജനറല്‍ തുടങ്ങിയവരാണ് ഇന്റലിജന്‍സ് സര്‍വ്വീസുകള്‍ക്ക് തുറന്ന കത്തയച്ചിരിക്കുന്നത്. എതിരാളികളുടെ സമ്പദ് വ്യവസ്ഥകള്‍ തകര്‍ക്കാനായി ദേശീയ ലോക്ക്ഡൗണുകളിലേക്ക് വിവിധ രാജ്യങ്ങളെ നയിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്ത്രമാണെന്നാണ് അമേരിക്കന്‍ അഭിഭാഷകന്‍ മൈക്കിള്‍ സെഞ്ചര്‍ ആരോപിക്കുന്നത്.

മുന്‍പൊരിക്കലുമില്ലാത്ത അടച്ചുപൂട്ടലിലേക്ക് വഴിയൊരുക്കിയത് ചൈനയാണെന്നും ഇദ്ദേഹവും, കത്തില്‍ ഒപ്പുവെച്ച മറ്റുള്ളവരും പറയുന്നു. ലോകത്തെ ലോക്ക്ഡൗണിലേക്ക് തള്ളിവിടാന്‍ ചൈന തെറ്റായ വിവരങ്ങള്‍ പുറത്തുവിട്ടോയെന്ന് അന്വേഷിക്കാനാണ് സുരക്ഷാ ഏജന്‍സികളോട് ഇവര്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍ ലോക്ക്ഡൗണുകള്‍ ലോകത്താകമാനം ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിച്ചെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. ചൈനയില്‍ ആദ്യമായി ഉപയോഗിച്ച ശേഷം ലോകത്തിലെ വിവിധ സര്‍ക്കാരുകള്‍ ലോക്ക്ഡൗണ്‍ പ്രയോഗിക്കുന്നുണ്ട്. മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ചൈന ഇത് മറച്ചുവെച്ചെന്നും, മറ്റ് കുറ്റകരമായ നടപടികള്‍ ചെയ്‌തെന്നുമുള്ള ആരോപണങ്ങള്‍ക്ക് ഇതുവരെ മറുപടി കണ്ടെത്തിയിട്ടില്ല.


Other News in this category4malayalees Recommends