കൊലപാതകിയായ സ്ത്രീയ്ക്ക് വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കി; അമ്മയുടെ ഉദരത്തില്‍ നിന്നും പറിച്ചെടുക്കപ്പെട്ട ആ മകള്‍ക്ക് ആശ്വാസമായി

കൊലപാതകിയായ സ്ത്രീയ്ക്ക് വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കി; അമ്മയുടെ ഉദരത്തില്‍ നിന്നും പറിച്ചെടുക്കപ്പെട്ട ആ മകള്‍ക്ക് ആശ്വാസമായി
അമ്മയുടെ ഉദരത്തില്‍ നിന്നും തട്ടിപ്പറിച്ചെടുത്ത് തട്ടിക്കൊണ്ടുപോകലിന് ഇരയായ മകള്‍ക്ക് ഇനി ആശ്വാസിക്കാം. അമ്മയെ കൊന്ന് തന്നെ തട്ടിക്കൊണ്ടുപോയ കൊലപാതകിക്ക് വിധിച്ച വധശിക്ഷ നടപ്പാക്കിയതോടെയാണ് ഈ ആശ്വാസത്തിന് വഴിതുറന്നത്. കുഞ്ഞായിരിക്കവെ തട്ടിക്കൊണ്ടുപോകലിന് ഇരയായ മകള്‍ ഇപ്പോള്‍ സന്തോഷത്തോടെ സാധാരണ ജീവിതം നയിക്കുകയാണ്.

52ാരി ലിസാ മോണ്ട്‌ഗോമറിക്കാണ് ഫെഡറല്‍ വിധി പ്രകാരം വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കിയത്. 67 വര്‍ഷക്കാലത്തിനിടെ വധശിക്ഷ നേരിടുന്ന ആദ്യ വനിതാ ഫെഡറല്‍ തടവുകാരിയാണ് മോണ്ട്‌ഗോമറി. എട്ട് മാസം ഗര്‍ഭിണിയായിരുന്ന 23കാരി ബോബി ജോ സ്റ്റിന്നെറ്റിനെയാണ് ഇവര്‍ വകവരുത്തിയത്. 2004ലായിരുന്നു സംഭവം.

കയര്‍ ഉപയോഗിച്ച് ജോയെ ശ്വാസംമുട്ടിച്ച് കൊന്ന ശേഷം കറിക്കത്തി വെച്ച് വയര്‍ പിളര്‍ന്ന് പെണ്‍കുഞ്ഞിനെ തട്ടിയെടുക്കുകയാണ് മോണ്ട്‌ഗോമറി ചെയ്തത്. നവജാതശിശു തനിക്ക് ജനിച്ചതാണെന്ന് അവകാശപ്പെടാനായിരുന്നു ഇവര്‍ ശ്രമിച്ചത്. ഇവരുടെ വധശിക്ഷ നടപ്പാക്കിയതോടെ നീതി നടപ്പായെന്ന് ബോബി ജോയുടെ കുടുംബം പ്രതികരിച്ചു.

അക്രമത്തിന് ഇരയായ മകള്‍ വിക്ടോറിയ ജോ പിതാവിനൊപ്പം മിസോറിയിലാണ് താമസിക്കുന്നത്. ഇന്ത്യാനയിലെ ഫെഡറല്‍ പ്രിസണില്‍ വെച്ച് വധശിക്ഷ നടപ്പാക്കുമ്പോള്‍ വീക്ഷിക്കാന്‍ ജോയുടെ കുടുംബം എത്തിയിരുന്നു. വധശിക്ഷ നേരിടുന്നതിന് മുന്‍പ് താന്‍ ചെയ്ത ക്രൂരതയ്ക്ക് കുറ്റബോധം അര്‍പ്പിക്കാന്‍ പോലും മോണ്ട്‌ഗോമറി തയ്യാറായില്ല.

ഇവരുടെ വധശിക്ഷ നടപ്പാക്കാന്‍ അവസാന നിമിഷം വരെ അഭിഭാഷകര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ചെറുപ്പത്തില്‍ മോണ്ട്‌ഗോമറി അനുഭവിച്ച ക്രൂരതകള്‍ മൂലം മാനസിക ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായെന്നാണ് ഇവര്‍ വാദിച്ചത്.

Other News in this category4malayalees Recommends