പ്രവാസി ക്ഷേമ നിധി പെന്‍ഷന്‍ 350 രൂപയാക്കി ; ക്ഷേമ പെന്‍ഷന്‍ 1600 രൂപ ; എല്ലാ വീട്ടിലും ഒരു ലാപ് ടോപ്പ് ; ആരോഗ്യമേഖലയില്‍ 4000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും ; ബജറ്റിന്റെ പ്രധാന പ്രഖ്യാപനങ്ങളിങ്ങനെ

പ്രവാസി ക്ഷേമ നിധി പെന്‍ഷന്‍ 350 രൂപയാക്കി  ; ക്ഷേമ പെന്‍ഷന്‍ 1600 രൂപ ; എല്ലാ വീട്ടിലും ഒരു ലാപ് ടോപ്പ് ;  ആരോഗ്യമേഖലയില്‍ 4000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും ; ബജറ്റിന്റെ പ്രധാന പ്രഖ്യാപനങ്ങളിങ്ങനെ
ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഊന്നല്‍ നല്‍കികൊണ്ട് പിണറായി സര്‍ക്കാറിന്റെ ബജറ്റ്. ഏപ്രില്‍ മുതല്‍ ക്ഷേമപെന്‍ഷന്‍ 1600 ആയി ഉയര്‍ത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ക്ഷേമപെന്‍ഷനില്‍ 100 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായിപരിക്കുന്നത്. എട്ട് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യമേഖലയില്‍ 4000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ ബദല്‍ ലോകം ഏറ്റെടുത്തെന്ന് ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.കോവിഡ് മരണ നിരക്ക് കുറയ്ക്കാനായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


പ്രവാസികള്‍ക്കും ബജറ്റില്‍ ആശ്വാസത്തന് വകയുള്ളതാണ് ഇത്തവണത്തെ ബജറ്റ്. പ്രവാസി ക്ഷേമത്തിനായി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. പ്രവാസി തൊഴില്‍ പദ്ധതിക്ക് 100 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. മടങ്ങിയെത്തുന്ന പ്രവാസികളുടെ സമാശ്വാസത്തിന് 30 കോടി രൂപയും, പ്രവാസി ക്ഷേമനിധിക്ക് 9 കോടി രൂപയും വകയിരുത്തി. പ്രവാസി പെന്‍ഷന്‍ 3500 രൂപയാക്കി ഉയര്‍ത്തുമെന്നും പ്രഖ്യപനത്തിലുണ്ട്.


20 ലക്ഷംപേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലൂടെ ജോലി നല്‍കുമെന്ന് ധനമന്ത്രി ബജറ്റില്‍. ജോലിക്കാവശ്യമായ കംപ്യൂട്ടര്‍ അടക്കം വാങ്ങുന്നതിന് വായ്പ. രണ്ടു വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കാം. ജോലി നഷ്ടപ്പെട്ടാല്‍ അടുത്ത ജോലി ലഭിച്ചശേഷം തിരിച്ചടച്ചാല്‍ മതിയാകും. ഇതുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ 2021 ഫെബ്രുവരിയില്‍ ആരംഭിക്കും.

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികമായി 1000 കോടി പ്രഖ്യാപിച്ചു. 15,000 കോടിയുടെ കിഫ്ബി പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി. കിഫ്ബിക്കെതിരെ സംഘടിത നീക്കം നടക്കുന്നുണ്ടെന്നും തോമസ് ഐസക് ആരോപിച്ചു. 8 ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം സൃഷ്ടിക്കും.

തൊഴില്‍ വൈദഗ്ധ്യം പ്രയോജനപ്പെടുത്താന്‍ കിഫ്ബിക്ക് സമാനമായ സംരംഭം തുടങ്ങും.

കേരളത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് ഉറപ്പാക്കുന്നതിനുള്ള കെഫോണ്‍ പദ്ധതി ജൂലൈയില്‍ പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതിനായി നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റിങ്ങ് സെന്റര്‍, 14 ജില്ലാ പോപ്പുകള്‍ അതുമായി ബന്ധപ്പെട്ട് 600 ഓഫീസുകള്‍ എന്നിവ ഫെബ്രുവരി മാസത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

കെഫോണ്‍ പദ്ധതിയില്‍ ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കും. കേരളത്തിലെ 30,000 സര്‍ക്കാര്‍ ഓഫീസുകളില്‍ അതിവേഗ ഇന്‍ട്രാനെറ്റ് സേവനം വഴി ബന്ധപ്പെടാനുള്ള സംവിധാനമൊരുങ്ങും. 10 എം.പി പെര്‍ സെക്കന്റ് മുതല്‍ 1 ജി.ബി പെര്‍ സെക്കന്റ് വരെയായിരിക്കും ഇന്റര്‍നെറ്റിന്റെ വേഗത.

കേരളത്തിലെ ഇന്റര്‍നെറ്റ് ഹൈവേ ഒരു കമ്പനിയുടെയും കുത്തകയായിരിക്കില്ലെന്ന് മന്ത്രി ഉറപ്പുനല്‍കി. കേരളത്തിലെ എല്ലാ സേവന ദാതാക്കള്‍ക്കും കെഫോണ്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും. ഇന്റര്‍നെറ്റിന്റെ ഗുണനിലവാരം ഉറപ്പാക്കുകയും കുറഞ്ഞ നിരക്കില്‍ മികച്ച ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കുകയുമാണ് കെഫോണിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.

Other News in this category4malayalees Recommends