നടന്‍ മുരളി മോഹന്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നുവെന്ന് ആരോപണം; ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ച് യുവതി

നടന്‍ മുരളി മോഹന്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നുവെന്ന് ആരോപണം; ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ച് യുവതി
സിനിമാസീരിയല്‍ നടനായ മുരളി മോഹന്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നുവെന്ന് ആരോപണം. മുരളി മോഹന്റെത് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നും വന്ന സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് യുവ എഴുത്തുകാരിയായ അശ്വതി രംഗത്തെത്തിയിരിക്കുന്നത്.

യുവതിയോട് വാട്‌സ്ആപ്പില്‍ വരാന്‍ ആവശ്യപ്പെട്ട് നമ്പര്‍ അയച്ചു കൊടുത്തും, ശബ്ദസന്ദേശങ്ങള്‍ അയച്ചതും ആയ സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളാണ് പങ്കുവച്ചിരിക്കുന്നത്. ഇത് നടന്റെ ഫേക്ക് അക്കൗണ്ട് ആകും എന്ന് കരുതണ്ട, വോയിസ് ഉണ്ട്, രണ്ട് അക്കൗണ്ടുകളും അയാള്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്നും യുവതി കുറിച്ചിട്ടുണ്ട്.

യുവതിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. മുരളി മോഹന്റെ യഥാര്‍ത്ഥ അക്കൗണ്ടിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. യഥാര്‍ത്ഥ അക്കൗണ്ടില്‍ നിന്നും വന്ന സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും അശ്വതി കമന്റിന് മറുപടിയായി നല്‍കിയിട്ടുണ്ട്.

സിരീയലുകളില്‍ അച്ഛന്‍ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ താരമാണ് മുരളി മോഹന്‍. ചന്ദനമഴ അടക്കമുള്ള സീരിയലുകളുടെ ഭാഗമായിരുന്നു. ദിലീപ് ചിത്രം റോമിയോയില്‍ മുരളി അവതരിപ്പിച്ച കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു.


Other News in this category4malayalees Recommends