ചൈനയ്ക്ക് വീണ്ടും തിരിച്ചടിയുമായി അമേരിക്ക ; ഷവോമി ഉള്‍പ്പെടെ 11 ചൈനീസ് കമ്പനികളെ അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി

ചൈനയ്ക്ക് വീണ്ടും തിരിച്ചടിയുമായി അമേരിക്ക ; ഷവോമി ഉള്‍പ്പെടെ 11 ചൈനീസ് കമ്പനികളെ അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി
ചൈനയ്ക്ക് വീണ്ടും തിരിച്ചടിയുമായി അമേരിക്ക. ഷവോമി ഉള്‍പ്പെടെ 11 ചൈനീസ് കമ്പനികളെ അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെതാണ് നടപടി. ചൈനയിലെ രണ്ടാമത്തെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മ്മാതാക്കളാണ് ഷവോമി

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അധികാരമേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ചൈനയ്‌ക്കെതിരെ യുഎസിന്റെ നിര്‍ണായക നീക്കം. ചൈനീസ് സൈന്യവുമായി ഈ കമ്പനികള്‍ ബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ് അമേരിക്കയുടെ കണ്ടെത്തല്‍.

ഷവോമി, ചൈന നാഷണല്‍ ഓഫ്‌ഷോര്‍ ഓയില്‍ കോര്‍പ്പേറഷന്‍, ചൈനയിലെ ഏറ്റവും വലിയ ചിപ്പ് മേക്കര്‍ സെമികണ്ടക്ടര്‍ മാനുഫാക്ട്ചറിംഗ് ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള കമ്പനികളെയാണ് അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കൊമാക്, ലോകോംഗ് ടെക്‌നോളജി കോര്‍പ്പറേഷന്‍, ഗോവിന്‍ സെമികണ്ടക്ടര്‍ കോര്‍പ്പറേഷന്‍, ഗ്ലോബല്‍ ടോണ്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി, മൈക്രോ ഫാബ്രിക്കേഷന്‍ എക്യുപ്‌മെന്റ് എന്നിവയാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ മറ്റ് പ്രമുഖ കമ്പനികള്‍. ഈ കമ്പനികള്‍ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്.

Other News in this category



4malayalees Recommends