സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഏപ്രിലില്‍ വര്‍ദ്ധിക്കും; കുടിശ്ശിക മൂന്ന് ഗഡുക്കളായി നല്‍കും

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഏപ്രിലില്‍ വര്‍ദ്ധിക്കും; കുടിശ്ശിക മൂന്ന് ഗഡുക്കളായി നല്‍കും
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ട് ജനുവരി അവസാനം ലഭിക്കുമെന്നും കമ്മീഷന്റെ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ മാസം മുതല്‍ ശമ്പളവും പെന്‍ഷനും പരിഷ്‌കരിച്ചു കൊണ്ട് ഉത്തരവ് ഇറക്കുമെന്നും മന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ശമ്പളപരിഷ്‌കരണത്തിലേത് പോലെ ഇത്തവണയും ശമ്പളക്കുടിശ്ശിക മൂന്ന് ഗഡുക്കളായി പിന്നീട് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

രണ്ട് ഡി.എ ഗഡുക്കള്‍ ജീവനക്കാര്‍ക്ക് കുടിശികയായി ഉണ്ട്. 2021 ഏപ്രില്‍ മാസം മുതല്‍ ഒരു ഗഡു അനുവദിക്കും. രണ്ടാമത്തെ ഗഡു 2021 ഒക്ടോബറിലും. ജീവനക്കാര്‍ക്ക് കുടിശ്ശികയായുള്ള രണ്ട് ഡിഎ ഗഡുക്കളില്‍ ഒരെണ്ണം ഏപ്രില്‍ മാസത്തില്‍ നല്‍കും. രണ്ടാമത്തെ ഗഡു 2021 ഒക്ടോബറിലും നല്‍കും. കുടിശിക പിഎഫില്‍ ലയിപ്പിക്കും. മെഡിസെപ്പ് എന്നിവ 202122 ല്‍ നടപ്പാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.

Other News in this category4malayalees Recommends