ലോസ് ഏയ്ജല്‍സിലെ ഡോഡ്ജര്‍ സ്‌റ്റേഡിയത്തെ യുഎസിലെ ഏറ്റവും വലിയ കോവിഡ് വാക്‌സിനേഷന്‍ സെന്ററായി മാറ്റി; ഇവിടെ നിന്നും ദിനംപ്രതി 12,000 പേര്‍ക്ക് വാക്‌സിന്‍ നല്‍കും; വാക്‌സിന്‍ സ്വീകരിക്കേണ്ടത് ഏവരുടെയും കടമയാണെന്ന ആഹ്വാനവുമായി മേയര്‍

ലോസ് ഏയ്ജല്‍സിലെ ഡോഡ്ജര്‍ സ്‌റ്റേഡിയത്തെ യുഎസിലെ ഏറ്റവും വലിയ കോവിഡ് വാക്‌സിനേഷന്‍ സെന്ററായി മാറ്റി; ഇവിടെ നിന്നും ദിനംപ്രതി 12,000 പേര്‍ക്ക് വാക്‌സിന്‍ നല്‍കും; വാക്‌സിന്‍ സ്വീകരിക്കേണ്ടത് ഏവരുടെയും കടമയാണെന്ന ആഹ്വാനവുമായി മേയര്‍
ലോസ് ഏയ്ജല്‍സിലെ ഡോഡ്ജര്‍ സ്‌റ്റേഡിയത്തെ ഏറ്റവും വലിയ കോവിഡ് വാക്‌സിനേഷന്‍ സെന്ററായി മാറ്റിയെന്ന് റിപ്പോര്‍ട്ട്. ഇന്ന് മുതലാണ് ഇവിടെ നിന്നും വ്യാപകമായ തോതില്‍ വാക്‌സിനേഷന്‍ ആരംഭിക്കുന്നതെന്ന് നഗരത്തിലെ മേയറായ എറിക് ഗാര്‍സെറ്റി വെളിപ്പെടുത്തുന്നു.രാജ്യത്തെ ഏറ്റവും വലിയ കോവിഡ് വാക്‌സിനേഷന്‍ സൈറ്റാണിതെന്നാണ് മേയര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇവിടെ ദിവസം പ്രതി 12,000 പേരെ വാക്‌സിനേഷന് വിധേയമാക്കാന്‍ സാധിക്കും.

ഇവിടുത്തെ മൊത്തം തൊഴില്‍ സേനയെ വാക്‌സിനേഷനായി അണിനിരത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അര്‍ഹരായവരെല്ലാം ഇവിടെയെത്തി വാക്‌സിന്‍ സ്വീകരിക്കണമെന്നാണ് മേയര്‍ ജനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്.ഇവിടെയെത്തി വാക്‌സിന്‍ സ്വീകരിക്കേണ്ടത് പൗരന്‍മാരെന്ന നിലയിലുള്ള നിര്‍ബന്ധിതമായ കടമയാണെന്നാണ് മേയര്‍ ഏവരെയും ഓര്‍മിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ സഹപൗരന്മാരെ സ്‌നേഹിക്കുന്നതിന് തുല്യമാണെന്നും ഇതിലൂടെ സ്വയം കോവിഡില്‍ നിന്നും സംരക്ഷണം നേടുന്നതിന് പുറമെ മറ്റുള്ളവര്‍ക്ക് രോഗം വരാതിരിക്കുന്നതിനുള്ള സാഹചര്യമൊരുക്കാനും ഏവരും വാക്‌സിന്‍ സ്വീകരിക്കേണ്ടതുണ്ടെന്നും മേയര്‍ ഓര്‍മിപ്പിക്കുന്നു.

ഏവരും വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ മാത്രമേ സ്‌കൂളുകളും സമ്പദ് വ്യവസ്ഥയും കോവിഡ് ഭീഷണിയില്ലാതെ വീണ്ടും തുറക്കാനാവുകയുള്ളുവെന്നും മേയര്‍ ഓര്‍മിപ്പിക്കുന്നു. ഒരു മില്യണ്‍ ഹെല്‍ത്ത്‌കെയര്‍ വര്‍ക്കര്‍മാരില്‍ പകുതിയോളം പേരും ഇനിയും വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെന്നും മേയര്‍ പറയുന്നു. എന്നാല്‍ ലോസ് ഏയ്ജല്‍സില്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ക്കും സീനിയര്‍ ഹോമുകളിലും സ്‌കില്‍ഡ് നഴ്‌സിംഗ് ഫെസിലിറ്റികളിലും ജീവിക്കുന്ന മുതിര്‍ന്നവര്‍ക്കും വാക്‌സിന്‍ നിലവില്‍ ലഭ്യമാണ്.

Other News in this category



4malayalees Recommends