ജനിതക മാറ്റം സംഭവിച്ച വൈറസ് യുഎഇയിലും സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ വകുപ്പ്

ജനിതക മാറ്റം സംഭവിച്ച വൈറസ് യുഎഇയിലും സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ വകുപ്പ്
ജനിതകമാറ്റം സംഭവിച്ച പലയിനം കൊറോണ വൈറസിനെ യു. എ.ഇയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതരുടെ വെളിപ്പെടുത്തല്‍. എന്നാല്‍, ഈ വൈറസുകള്‍ക്കെല്ലാം വാക്‌സിന്‍ ഫലപ്രദമാണ്. രാജ്യത്ത് പക്ഷെ, കോവിഡ് വ്യാപനം ശക്തമായി തുടരുകയാണ്. ഇന്ന് 3,407 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഏഴ് മരണവും റിപ്പോര്‍ട്ട് ചെയ്തു.

ജനിതകമാറ്റം സംഭവിച്ച പലയിനം കോറോണ വൈറസുകളെ യു. എ.ഇയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ദേശീയ കോവിഡ് മാനേജ്‌മെന്റ് കമിറ്റി ചെയര്‍പേഴ്‌സന്‍ ഡോ. നവാല്‍ അല്‍ കഅബിയാണ് വ്യക്തമാക്കിയത്. സാര്‍സ് വൈറസുകളില്‍ ജനിതകമാറ്റം സാധാരണയാണ്. എന്നാല്‍, ഇത്തരം വൈറസ് ബാധക്കുള്ള ചികില്‍സയും പ്രതിരോധ രീതികളും സമാനമാണ്. നിലവിലെ വാക്‌സിനുകളും പുതിയ ഇനങ്ങളെ പ്രതിരോധിക്കും. ചൈനയുടെ സിനോഫോം വാക്‌സിന്‍ ഒമ്പത് മുതല്‍ ഒരുവര്‍ഷം വരെ വൈറസിനെ പ്രതിരോധിക്കുമെന്ന് യു.എ.ഇ അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ 18 വയസിന് മുകളിലുള്ളവര്‍ക്കാണ് സിനോഫാം വാക്‌സിന്‍ നല്‍കുന്നത്.

Other News in this category



4malayalees Recommends