യുഎസിലെ നിര്‍ണായക സ്ഥാനത്ത് വീണ്ടും ഒരു ഇന്ത്യന്‍-അമേരിക്കന്‍; കാശ്മീര്‍ പാരമ്പര്യമുള്ള സമീറ ഫാസിലി ഇനി നാഷണല്‍ എക്കണോമിക് കൗണ്‍സിലിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍; സാമ്പത്തിക നയങ്ങളില്‍ പ്രസിഡന്റിന് ഉപദേശമേകുന്ന സമിതിയുടെ തലപ്പത്തെത്തിയ ഇന്ത്യന്‍ വംശജ

യുഎസിലെ നിര്‍ണായക സ്ഥാനത്ത് വീണ്ടും ഒരു ഇന്ത്യന്‍-അമേരിക്കന്‍; കാശ്മീര്‍ പാരമ്പര്യമുള്ള സമീറ ഫാസിലി ഇനി നാഷണല്‍ എക്കണോമിക് കൗണ്‍സിലിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍; സാമ്പത്തിക നയങ്ങളില്‍ പ്രസിഡന്റിന് ഉപദേശമേകുന്ന സമിതിയുടെ തലപ്പത്തെത്തിയ ഇന്ത്യന്‍ വംശജ
യുഎസിലെ നാഷണല്‍ എക്കണോമിക് കൗണ്‍സിലിന്റെ ഡെപ്യൂട്ടി ഡയറക്ടറായി ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റി ആന്‍ഡ് എക്കണോമിക് ഡെവലപ്‌മെന്റ് എക്‌സ്പര്‍ട്ട് സമീറ ഫാസിലിയെ നിയമിച്ച് നിയുക്ത പ്രസിഡന്റ് ജോയ് ബൈഡന്‍ രംഗത്തെത്തി. വൈറ്റ്ഹൗസിലെ ഒരു സുപ്രധാനമായ തസ്തികയിലാണ് സമീറയെത്തിയിരിക്കുന്നത്. ബൈഡന്‍-ഹാരിസ് ട്രാന്‍സിഷന്‍ വെള്ളിയാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.എക്കണോമിക് പോളിസി മേക്കിംഗ് പ്രൊസസ് കോ ഓഡിനേറ്റ് ചെയ്യുകയും യുഎസ് പ്രസിഡന്റിന് സാമ്പത്തിക നയ ഉപദേശം നല്‍കുകയും ചെയ്യുന്നത് ദി നാഷണല്‍ എക്കണോമിക് കൗണ്‍സിലാണ്.

ബൈഡന്‍-ഹാരിസ് ട്രാന്‍സിഷനിലെ എക്കണോമിക് ഏജന്‍സിയെ നയിച്ച് വരുകയാണ് നിലവില്‍ സമീറ. നേരത്തെ ഫെഡറല്‍ റിസര്‍വ് ബാങ്ക് ഓഫ് അറ്റ്‌ലാന്റയില്‍ സമീറ ഡയറക്ടര്‍ ഓഫ് എന്‍ഗേജ്‌മെന്റ് ഫോര്‍ കമ്മ്യൂണിറ്റി ആന്‍ഡ് എക്കണോമിക് ഡെവലപ്‌മെന്റായി ജോലി ചെയ്തിരുന്നു. വരാനിരിക്കുന്ന ബൈഡന്‍ സര്‍ക്കാരിന് കീഴില്‍ സുപ്രധാന തസ്തികയില്‍ നിയമിതയാകുന്ന രണ്ടാമത്തെ കാശ്മീരി പാരമ്പര്യമുള്ള ഇന്ത്യന്‍ അമേരിക്കനാണ് സമീറ.

ഇതിന് മുമ്പ് അതായത് ഏപ്രിലില്‍ കാശ്മീര്‍ വേരുകളുള്ള അയ്ഷ ഷായെ വൈറ്റ് ഹൗസ് ഓഫീസ് ഓഫ് ഡിജിറ്റല്‍ സ്ട്രാറ്റജിയില്‍ പാര്‍ട്ണര്‍ഷിപ്പ് മാനേജരായി നിയമിച്ചിരുന്നു.ഒബാമ-ബൈഡന്‍ ഭരണകൂടത്തില്‍ സമീറ വൈറ്റ്ഹൗസിലെ നാഷണല്‍ എക്കണോമിക് കൗണ്‍സിലില്‍ സീനിയര്‍ പോളിസി അഡൈ്വസറായും യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റില്‍ സീനിയര്‍ അഡൈ്വസറായും സമീറ സേവനം ചെയ്തിരുന്നു. അതിന് മുമ്പ് അവര്‍ യാലെ ലോ സ്‌കൂളില്‍ ഒരു ക്ലിനിക്കല്‍ ലെക്ചററായിരുന്നു സമീറ. ബഫലോ സ്വദേശിയായ അവര്‍ നിലവില്‍ ഭര്‍ത്താവിനും മൂന്ന് കുട്ടികള്‍ക്കുമൊപ്പം ജോര്‍ജിയയിലാണ് കഴിയുന്നത്.

Other News in this category



4malayalees Recommends