പെര്‍ത്ത് സൗത്തില്‍ ബുഷ്ഫയര്‍ ഭീഷണി ശക്തം; ശനിയാഴ്ചത്തെ തീപിടിത്തത്തില്‍ ഒരു വീട് കത്തി നശിച്ചു; തീയണക്കാന്‍ പാടുപെട്ട് 200ഓളം ഫയര്‍ഫൈറ്റര്‍മാര്‍; സമീപത്തെ നിരവധി പ്രദേശങ്ങളില്‍ ബുഷ്ഫയര്‍ ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍

പെര്‍ത്ത് സൗത്തില്‍ ബുഷ്ഫയര്‍ ഭീഷണി ശക്തം; ശനിയാഴ്ചത്തെ തീപിടിത്തത്തില്‍ ഒരു വീട് കത്തി നശിച്ചു; തീയണക്കാന്‍ പാടുപെട്ട് 200ഓളം ഫയര്‍ഫൈറ്റര്‍മാര്‍;  സമീപത്തെ നിരവധി പ്രദേശങ്ങളില്‍ ബുഷ്ഫയര്‍ ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍
പെര്‍ത്ത് സൗത്തില്‍ ബുഷ്ഫയര്‍ ഭീഷണി ശക്തമായതിനെ തുടര്‍ന്ന് കടുത്ത ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍ രംഗത്തെത്തി. ഇവിടെ ശനിയാഴ്ച പൊട്ടിപ്പുറപ്പെട്ട പുതിയ ബുഷ് ഫയറിനെ തുടര്‍ന്ന് ഒരു പ്രോപ്പര്‍ട്ടി കത്തി നശിച്ചിട്ടുണ്ട്. ഇതില്‍ ആള്‍പ്പാര്‍പ്പുണ്ടായിരുന്നുവോയെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. ഈ തീപിടിത്തത്തെ നിയന്ത്രിക്കാന്‍ ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി കടുത്ത ശ്രമമാണ് നടത്തി വരുന്നത്. ഓക്ക്‌ഫോര്‍ഡിലെ സ്വാഭാവിക വനത്തില്‍ നിന്നായിരുന്നു പ്രസ്തുത തീപിടിത്തം പൊട്ടിപ്പുറപ്പെട്ടത്.

ഇതിനെ തുടര്‍ന്ന് റൗലെ റോഡ്, ക്വിനാന ഫ്രീ വേ, മോര്‍ടൈമര്‍ റോഡ്, കിംഗ് റോഡ്, തോമസ് റോഡ്, നിക്കോള്‍സന്‍ റോഡ്, ഓക്ക്‌ഫോര്‍ഡിന്റെ ഭാഗങ്ങള്‍ , കാസ്വാറിന, ബാന്‍ജുപ്, ഹാമണ്ട് പാര്‍ക്, ഫോറസ്റ്റ്‌ഡെയില്‍, വാന്‍ഡി , വെല്ലാര്‍ഡ്, അന്‍കെറ്റെല്‍, സിറ്റി ഓഫ് ആര്‍മഡെയില്‍, സിറ്റി ഓഫ് ക്വിനാന എന്നിവിടങ്ങളിലുളളവര്‍ കടുത്ത ജാഗ്രത പാലിക്കണമെന്നാണ് അധികൃതര്‍ മുന്നറിയിപ്പേകിയിരിക്കുന്നത്. തീപിടിത്തത്തെ തുടര്‍ന്ന് മോര്‍ടൈമറിനും അന്‍കെടെല്‍ റോഡ്‌സിനും ഇയിലുള്ള ക്വിനാന ഫ്രീ വേ അടക്കാന്‍ നിര്‍ബന്ധിതമായിരുന്നു.

ഇവിടെ തീപിടിത്തത്താല്‍ കടുത്ത പുകയുണ്ടാവുകയും ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണിത്. കരമാര്‍ഗവും വായുമാര്‍ഗവും തീ അണക്കാനായി ഏതാണ്ട് 200ഓളം ഫയര്‍ഫൈറ്റര്‍മാര്‍ അരയും തലയും മുറുക്കി രംഗത്തെത്തിയിരുന്നു. ഓക്ക്‌ഫോര്‍ഡില്‍ നിക്കോള്‍സന്‍ റോഡ് ഇന്റര്‍സെക്ഷനടുത്ത് തോമസ് റോഡില്‍ രണ്ട് അവസരങ്ങളില്‍ ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് ഇതിലൂടെ വാഹനമോടിച്ച നിരവധി പേര്‍ അധികൃതരുമായി കലഹത്തിലേര്‍പ്പെട്ടിരുന്നു.തീപിടിത്തത്തില്‍ ഏതാണ്ട് 100 ഹെക്ടറോളം കത്തി നശിച്ചിട്ടുണ്ട്.

Other News in this category4malayalees Recommends