യുവ ജനതയ്ക്കുള്ള ഓണ്‍ലൈന്‍ പ്രതിഭാ പ്രകാശന അവസരവുമായി മലങ്കര ഓര്‍ത്തഡോക്ള്‍സ് വിശ്വാസ സമൂഹം, യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനം

യുവ ജനതയ്ക്കുള്ള ഓണ്‍ലൈന്‍ പ്രതിഭാ പ്രകാശന അവസരവുമായി  മലങ്കര ഓര്‍ത്തഡോക്ള്‍സ് വിശ്വാസ സമൂഹം,  യുകെ യൂറോപ്പ്  ആഫ്രിക്ക ഭദ്രാസനം
ലണ്ടന്‍ : കൊറോണ വൈറസും അതിനെ തുടര്‍ന്നുള്ള ദുരിതങ്ങളും നമ്മുടെ ആകെ ജീവിതങ്ങളെ വരിഞ്ഞ് മുറുക്കിയിരിക്കുന്ന ഈ സമയത്ത് കുട്ടികളുടെയും യുവജനതയുടെയും മാനസിക ഉല്ലാസത്തിനും അവരെ കര്‍മ്മ നിരതരാക്കുന്നതിനും വേണ്ടിയും അവരെ കൂടുതല്‍ സഭയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുമായി, യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിലെ അംഗങ്ങളുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ അവരുടെ കഴിവുകള്‍ പ്രകാശിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കുകയാണ്. സഭാ ഭാസുരന്‍ പരിശുദ്ധ വട്ടശേരില്‍ തിരുമേനിയുടെയും യുകെ യൂറോപ്പ് ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത അഭിവന്ദ്യ തോമസ് മാര്‍ മക്കാറിയോസ് തിരുമേനിയുടെയും അനുസ്മരണാര്‍ദ്ധം ശ്ലോമോ എന്ന നാമധേയത്തില്‍ ഈ ഇവന്റ് നടത്തപെടുന്നു.

ഭദ്രാസനത്തിലെ എല്ലാ കുടുംബാംഗങ്ങളെയും ഉള്‍ക്കൊള്ളിച്ച് കൊണ്ട് ലളിതമായ രീതിയില്‍ സോളോ സോങ്, പ്രസംഗം, കുട്ടികളുടെ കഥ പറച്ചില്‍ എന്നീ മത്സര ഇനങ്ങള്‍ മാത്രമാണ് പ്രഥമ സംരംഭം എന്ന നിലയില്‍ ശ്ലോമോയില്‍ ഈ വര്‍ഷം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നാല് വയസ്സ് ഉള്ള കുട്ടികള്‍ മുതല്‍ 21 വയസ്സുവരെ ഉള്ള യുവതീ യുവാക്കള്‍ക്ക് മത്സര ഇനങ്ങള്‍ക്ക് പങ്കെടുക്കാവുന്നതാണ്. കഥ പറച്ചില്‍ മത്സരത്തില്‍ നാലിനും ആറ് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഭാഷാ ഭേദമെന്യേ പങ്കെടുക്കാവുന്നതാണ്. സോളോ സോങ് പ്രസംഗ മത്സരംഗങ്ങളില്‍ മത്സരാര്‍ത്ഥികള്‍ സബ് ജൂനിയര്‍ , ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളില്‍ ആയിരിക്കും മത്സരിക്കുന്നത്. മത്സരത്തിന് നിദാനമാകുന്ന പ്രകാശങ്ങള്‍ നിയമാവലി അനുസരിച്ച് വീഡിയോ ആയി അയച്ചു തരേണ്ടതും അവയെ നിശ്ചിത വിധി നിര്‍ണായക സമിതിക്ക് വിട്ട് കൊടുക്കുന്നതുമാണ്. യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന് പുറമെയുള്ള കുട്ടികള്‍ക്കായി അഖില മലങ്കര അടിസ്ഥാനത്തില്‍ പത്ത് വയസ്സ് മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികളുടെ ക്രിസ്ത്യന്‍ ഡിവോഷണല്‍ സോളോ സോങ് മത്സരവും ഇതിനോടൊപ്പം അണിയിച്ചൊരുക്കുന്നുണ്ട്.

മികവുകളുടെ പ്രോത്സാഹനര്‍ത്ഥം തിരഞ്ഞെടുക്കപ്പെടുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ അപ്!ലോഡ് ചെയ്ത് പൊതു സമൂഹത്തിന് അവരുടെ കഴിവുകളെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അവസരം വിനിയോഗിക്കുന്നതാണ്. പ്രാരംഭ വിധികര്‍ത്താക്കളുടെ വിധി നിര്‍ണയത്തിന് പുറമെ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നിന്നുള്ള പ്രോത്സാഹനങ്ങളും അവസാന വിജയിയെ തെരഞ്ഞെടുക്കുന്നതിന് മാനദണ്ഠ ആക്കുന്നതാണ്. വിജയികള്‍ ആകുന്നവര്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റുകളുമാണ് നല്‍കുന്നത്. ശ്ലോമോ എന്ന ഈ പ്രഥമ സംരംഭത്തെ വിജയിപ്പിക്കുവാനും നമ്മുടെ കുട്ടികളിലെ സര്‍ഗ്ഗവാസനകളെ ഉത്തേജിപ്പിക്കുവാനും യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിലെ എല്ലാ കുടുംബാംഗങ്ങളെയും സാദരം ക്ഷണിക്കുന്നു.


യുകെയിലെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയായ അലൈഡ് ഫൈനാന്‍സിയേഴ്‌സും യുകെയിലെ തന്നെ പ്രമുഖ ഓണ്‍ലൈന്‍ ടൂഷന്‍ കമ്പനി ആയ എം.ജി ടൂഷനുമാണ് കുട്ടികള്‍ക്കുള്ള ക്യാഷ് പ്രൈസ് നല്‍കുന്നത്. ഇഥം പ്രധമമായി യുകെയില്‍ മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭാ വിശ്വാസികള്‍ അഭിവന്ദ്യ പിതാക്കന്മാരുടെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ശ്ലോമോ എന്ന പരിപാടിയില്‍ വിജയികളെ അനുമോദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും താല്പര്യമുള്ള വ്യെക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ആശീര്‍വാദങ്ങള്‍ ക്ഷണിച്ചു കൊള്ളുന്നു.


മത്സരങ്ങളുടെ നിയമാവലി അറിയുന്നതിനും കുട്ടികളുടെ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും ആഗ്രഹിക്കുന്നവര്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്ക് വഴി രെജിസ്‌ട്രേഷന്‍ നടത്താവുന്നതാണ് . 2021 ജനുവരി 31 ന് രെജിസ്‌ട്രേഷന്‍ അവസാനിക്കുന്നതും രജിസ്റ്റര്‍ ചെയ്തകുട്ടികളുടെ മാതാപിതാക്കളെ മത്സരത്തിന്റെ മുന്നോട്ടുള്ള നടപടി ക്രമങ്ങള്‍ അറിയിക്കുന്നതുമാണ് . കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ പറയുന്ന ഓര്‍ഗനൈസിംഗ് കമ്മറ്റി അംഗങ്ങളെ ബന്ധപ്പെടാവുന്നതാണ് .


റോജിമോന്‍ വര്‍ഗീസ് : 07883068181 (IOC CRAWLEY)

വര്‍ഗീസ് ചെറിയാന്‍ : 07908544181 (IOC OXFORD)

ബിജു ഐസക് : 07961 210315 (IOC NORTHAMPTON)

സനു ജോണ്‍ : 07540787962 (IOC BELFAST)



Regitsration Link


https://docs.google.com/forms/d/e/1FAIpQLSf2MilofTFnxGpT5eAS4cIBgcNpvepRvcOWbEx0jQukNfUHA/viewform




Other News in this category



4malayalees Recommends