'മോള്‍ക്ക് രക്തം കാണുന്നത് തന്നെ പേടിയാണ്, അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല ; ആതിരയുടെ മരണത്തില്‍ അമ്മ പറയുന്നതിങ്ങനെ

'മോള്‍ക്ക് രക്തം കാണുന്നത് തന്നെ പേടിയാണ്, അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല ; ആതിരയുടെ മരണത്തില്‍ അമ്മ പറയുന്നതിങ്ങനെ
കല്ലമ്പലത്ത് ഭര്‍തൃവീട്ടില്‍ കഴുത്തും കൈഞരമ്പും മുറിച്ച് നവവധു ആതിര മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ആതിരയുടെ ഭര്‍ത്താവ് ശരത്തിന്റെ കുടുംബവും സംഭവം കൊലാപാതമാകാന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ചിട്ടുണ്ട്. ആത്മഹത്യചെയ്യാന്‍ മകള്‍ക്ക് കഴിയില്ലെന്ന് ഉറപ്പിച്ചു പറയുകയാണ് ആതിരയുടെ അമ്മ. അവള്‍ക്ക് രക്തം പേടിയാണ്. ഒരു മുള്ളു കൊണ്ടാല്‍ പോലും അവള്‍ക്ക് എടുക്കാന്‍ സാധിക്കില്ലെന്നും അമ്മ പറയുന്നു.

'മോള്‍ക്ക് രക്തം കാണുന്നത് തന്നെ പേടിയാണ്. എന്റെ പൊന്നുമോളങ്ങനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല,' ആതിരയുടെ അമ്മ പറഞ്ഞു.

എന്നാല്‍ പ്രഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിനുള്ള സാഹചര്യത്തെളിവുകളും പൊലീസ് നിരത്തുന്നു. ആതിരയുടെ ശരീരത്തില്‍ ബലപ്രയോഗം നടത്തിയതിന്റെ അടയാളങ്ങളൊന്നുമില്ല, കഴുത്തിലെയും കൈത്തണ്ടയിലെയും മുറിവ് കത്തികൊണ്ടുണ്ടായതാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ആതിരയെ കണ്ടെത്തിയ കുളിമുറി അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. കുളിമുറിയില്‍ നിന്നും കത്തി കണ്ടെടുത്തിട്ടുമുണ്ട്. മരണം നടന്നതായി കരുതുന്ന സമയം ആരും വീട്ടിലുണ്ടായിരുന്നില്ലെന്ന് മൊഴികളില്‍ നിന്നും വ്യക്തമായിട്ടുണ്ട്.

വെള്ളിയാഴ്ച ശരത്തും ഭര്‍തൃപിതാവും കൂടി ആശുപത്രിയില്‍ പോയിരുന്നു. ഭര്‍തൃമാതാവ് ജോലിക്കും പോയി. ഇതിനിടെ ആതിരയുടെ അമ്മ വീട്ടിലെത്തി. വീട്ടില്‍ ആരെയും കാണാത്തതിനാല്‍ സമീപത്തുള്ളവരോട് അന്വേഷിക്കുന്നതിനിടെ ശരത്തും ഭര്‍തൃപിതാവും തിരികെയെത്തി. ആതിരയെ വീട്ടില്‍ കാണാതായതോടെ എല്ലാവരും നടത്തിയ അന്വേഷണത്തിലാണ് കുളിമുറിയില്‍ നിന്നും ആതിരയെ കഴുത്തു മുറിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ടെത്തിയ ഉടന്‍ ആശുപത്രിയില്‍ കഴുത്ത് പോയെങ്കിലും രക്ഷിക്കാനായില്ല.

ഒന്നരമാസം മുന്‍പായിരുന്നു ആതിരയുടെയും ശരത്തിന്റെയും വിവാഹം നടന്നത്. വര്‍ക്കല വെന്നിക്കോട് ശാന്തിമന്ദിരത്തില്‍ ഷാജിശ്രീന ദമ്പതികളുടെ മകളാണ് ആതിര. മുത്താന ശവ്‌ദേശിയാണ് ആതിരയുടെ ഭര്‍ത്താവ് ശരത്ത്.

Other News in this category4malayalees Recommends