യുഎസില്‍ ഒരു മില്യണ്‍ കോവിഡ് കേസുകളിലെത്തിയ ആദ്യ കൗണ്ടിയായി ലോസ് ഏയ്ജല്‍സ്; ഇവിടെ മൊത്തം 13,741 കോവിഡ് മരണങ്ങള്‍; അപകടകാരിയായ യുകെ വേരിയന്റെ കൊറോണയും കണ്ടെത്തിയതിതനാല്‍ ലോസ് ഏയ്ജല്‍സുകാര്‍ക്ക് കടുത്ത ജാഗ്രതാ നിര്‍ദേശം

യുഎസില്‍ ഒരു മില്യണ്‍ കോവിഡ് കേസുകളിലെത്തിയ ആദ്യ കൗണ്ടിയായി ലോസ് ഏയ്ജല്‍സ്;  ഇവിടെ മൊത്തം 13,741 കോവിഡ് മരണങ്ങള്‍; അപകടകാരിയായ യുകെ വേരിയന്റെ കൊറോണയും കണ്ടെത്തിയതിതനാല്‍ ലോസ് ഏയ്ജല്‍സുകാര്‍ക്ക് കടുത്ത ജാഗ്രതാ നിര്‍ദേശം
ഒരു മില്യണ്‍ കോവിഡ് കേസുകളിലെത്തിയ ആദ്യ യുഎസ് കൗണ്ടിയായി ലോസ് ഏയ്ജല്‍സ് മാറി. രാജ്യത്തെ ഏറ്റവും ജനസംഖ്യയേറിയ കൗണ്ടിയായ ലോസ് ഏയ്ജല്‍സില്‍ 10 മില്യണ്‍ പേരാണുള്ളത്. ശനിയാഴ്ച ഇവിടെ 14,669 പുതിയ കോവിഡ് കേസുകളും 253 മരണങ്ങളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഈ കൗണ്ടിയില്‍ നാളിതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,003,923 ആയിത്തീര്‍ന്നു. ഇവിടുത്തെ മൊത്തം കോവിഡ് മരണം 13,741 ആയാണ് വര്‍ധിച്ചതെന്നാണ് ലോസ് ഏയ്ജല്‍സ് കൗണ്ടി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക്ക് ഹെല്‍ത്ത് വെളിപ്പെടുത്തുന്നത്.

ഈ കൗണ്ടിയില്‍ നിലവില്‍ 7597കോവിഡ് രോഗികളാണ് ആശുപത്രികളിലുള്ളത്. ഇവരില്‍ 22 ശതമാനം പേര്‍ ഐസിയുവിലാണ്. യുകെ സ്‌ട്രെയിനിലുള്ള പുതിയ കോവിഡ് വൈറസ് ബാധിച്ച ഒരു കേസ് ലോസ് ഏയ്ജല്‍സില്‍ കണ്ടെത്തിയെന്നും ആരോഗ്യ വകുപ്പ് വെളിപ്പെടുത്തുന്നു. ഇയാള്‍ ഒരു പുരുഷനാണെന്നും ഇയാള്‍ അടുത്തിടെ ലോസ് ഏയ്ജല്‍സിലെത്തിയിരുന്നുവെങ്കിലും നിലവില്‍ ഒറിഗോണില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നും ആരോഗ്യ വകുപ്പ് വെളിപ്പെടുത്തുന്നു.

അപകടകാരിയായ സ്‌ട്രെയിനിലുള്ള വേരിയന്റ് നേരത്തെ സതേണ്‍ കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോയിലും സാന്‍ ബെര്‍നാര്‍ഡിനോയിലും കണ്ടെത്തിയിരുന്നു. യുകെ വേരിയന്റ് ലോസ് ഏയ്ജല്‍സില്‍ കണ്ടെത്തിയതിനാല്‍ ഈ വൈറസ് വേഗം പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതിനാല്‍ ജനങ്ങള്‍ കോവിഡ് നിയമങ്ങളും നിയന്ത്രണങ്ങളും വിട്ട് വീഴ്ചയില്ലാതെ പിന്തുടരണമെന്നും ഒഫീഷ്യലുകള്‍ ഒരു പ്രസ്താവനയിലൂടെ മുന്നറിയിപ്പേകുന്നു.

Other News in this category



4malayalees Recommends