കാനഡയെ സംബന്ധിച്ചിടത്തോളം കുടിയേറ്റം നിര്‍ണായകമാണെന്ന് ഉറപ്പേകി മാന്‍ഡേറ്റ് ലെറ്റര്‍ പുറത്തിറക്കി ട്രൂഡോ; രാജ്യത്തെ സമൂഹത്തിനും സമ്പദ് വ്യവസ്ഥയ്ക്കും കുടിയേറ്റം അനിവാര്യമെന്ന് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സുപ്രധാന നയരേഖ

കാനഡയെ സംബന്ധിച്ചിടത്തോളം കുടിയേറ്റം നിര്‍ണായകമാണെന്ന് ഉറപ്പേകി മാന്‍ഡേറ്റ് ലെറ്റര്‍ പുറത്തിറക്കി ട്രൂഡോ; രാജ്യത്തെ സമൂഹത്തിനും സമ്പദ് വ്യവസ്ഥയ്ക്കും കുടിയേറ്റം അനിവാര്യമെന്ന് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സുപ്രധാന നയരേഖ
കാനഡയിലെ സമൂഹത്തെയും സമ്പദ് വ്യവസ്ഥയെയും സംബന്ധിച്ചിടത്തോളം കുടിയേറ്റം പ്രധാന സംഗതിയായി തുടര്‍ന്നും നിലകൊള്ളുമെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്ര്യൂഡോ രംഗത്തെത്തി. ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍കോ മെന്‍ഡിസിനോയ്ക്ക് ഇന്നലെ കൈമാറിയ പുതിയ സപ്ലിമെന്ററി മാന്‍ഡേറ്റ് ലെറ്ററിലാണ് ട്രൂഡോ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. കാനഡയിലെ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഏറ്റവും പ്രധാനപ്പെട്ട നയരേഖയാണീ മാന്‍ഡേറ്റ് ലെറ്റര്‍.

തന്റെ സര്‍ക്കാര്‍ കുടിയേറ്റ കാര്യത്തില്‍ വരും നാളുകളില്‍ ഏത് തരത്തിലുള്ള നിലപാടായിരിക്കും പിന്തുടരുകയെന്ന് വിശദീകരിക്കുന്ന ലെറ്ററാണ് ട്രൂഡോ പുറത്തിറക്കിയിരിക്കുന്നത്. ഇത് പിന്തുടരാന്‍ ഇമിഗ്രേഷന്‍ മിനിസ്റ്ററും ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി)യും നിര്‍ബന്ധിതമാവുകയും ചെയ്യും. കാനഡ ചരിത്ര പ്രാധാന്യമേറിയ 2021-2023 ഇമിഗ്രേഷന്‍ ലെവല്‍സ് പ്ലാന്‍ പുറത്തിറക്കി അധികം വൈകുന്നതിന് മുമ്പാണ് മാന്‍ഡേറ്റ് ലെറ്ററും പുറത്തിറക്കിയിരിക്കുന്നതെന്നത് കുടിയേറ്റത്തെ സംബന്ധിച്ച് നിര്‍ണായകമാണ്.

പ്രസ്തുത പ്ലാന്‍ പ്രകാരം വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ നാല് ലക്ഷത്തിലധികം പുതിയ കുടിയേറ്റക്കാരെ സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ ഉറപ്പേകുന്നത്. കോവിഡ് കാരണം 2019ല്‍ രാജ്യത്തേക്കുള്ള കുടിയേറ്റം ഇടിഞ്ഞ് താഴുകയും ഇമിഗ്രേഷന്‍ സിസ്റ്റം തന്നെ താറുമാറായിരിക്കുകയും ചെയ്ത വേളയിലാണ് ഈ വര്‍ഷമെങ്കിലും കുടിയേറ്റം ത്വരിതപ്പെടുത്താനുള്ള ഇത്തരം നീക്കങ്ങളുമായി ഫെഡറല്‍ സര്‍ക്കാര്‍ രംഗത്തെത്തുന്നതെന്നത് കാനഡയിലേക്ക് കുടിയേറാന്‍ താല്‍പര്യപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.

Other News in this category



4malayalees Recommends