ഐസ്‌ക്രീമില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം ; 1,812ഓളം ബോക്‌സ് ഐസ്‌ക്രീമുകള്‍ വിറ്റഴിച്ചു ; ഐസ്‌ക്രീം വാങ്ങി കഴിച്ച എല്ലാവരോടും ക്വാറന്റൈന്‍ പോകാന്‍ നിര്‍ദ്ദേശം

ഐസ്‌ക്രീമില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം ; 1,812ഓളം ബോക്‌സ് ഐസ്‌ക്രീമുകള്‍ വിറ്റഴിച്ചു ; ഐസ്‌ക്രീം വാങ്ങി കഴിച്ച എല്ലാവരോടും ക്വാറന്റൈന്‍ പോകാന്‍ നിര്‍ദ്ദേശം
ലോകത്തെ തന്നെ ഞെട്ടിച്ച കൊറോണ വാക്‌സിന്റെ പ്രാരംഭ കേന്ദ്രം ചൈനയിലെ വുഹാന്‍ ആണ്. വുഹാനില്‍ നിന്നും ചൈനയിലേക്കും ചൈനയില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്കും കൊവിഡ് പടരുകയായിരുന്നു. ഇന്ത്യ അടക്കമുള്ള ചില രാജ്യങ്ങള്‍ പ്രതിസന്ധിയുടെ ഏഴ് മാസങ്ങള്‍ക്ക് ശേഷം വാക്‌സിന്‍ കണ്ടെത്തിയിരിക്കുകയാണ്. ഇതിനിടെ ചൈനയിലെ ഐസ്‌ക്രീമുകളിലും കൊറോണയെന്ന് റിപ്പോര്‍ട്ട്. ഐസ്‌ക്രീമില്‍ കൊറോണ വൈറസിന്റെ അംശങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഐസ്‌ക്രീം വാങ്ങികഴിച്ച എല്ലാവരോടും ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍. ചൈനയിലെ ടിയാന്‍ജിന്‍ ഭാഗത്തെ 3 ഐസ്‌ക്രീം സാമ്പിളുകള്‍ ടെസ്റ്റ് ചെയ്തപ്പോഴാണ് കൊറോണ വൈറസിന്റെ അംശങ്ങള്‍ കണ്ടെത്തിയത്. ചൈനയില്‍ കൊവിഡ് വീണ്ടും പടര്‍ന്നു പിടിക്കുമോയെന്ന ആശങ്കയിലാണ് രാജ്യം.

നോര്‍ത്തേണ്‍ ടിയാന്‍ജിന്‍ മുനിസിപ്പാലിറ്റിയിലെ ദാഖിയയുടേയോ ഫുഡ് കമ്പനിയില്‍ നിര്‍മ്മിച്ച ഐസ് ക്രീമിലാണ് കൊവിഡ് കണ്ടെത്തിയത്. ഏകദേശം 4,836 ബോക്‌സ് ഐസ്‌ക്രീം ആണ് കമ്പനി തയ്യാറാക്കിയതെന്നും കൊറോണ വൈറസിന്റെ അംശങ്ങള്‍ കണ്ടെത്തിയതോടെ ഇതില്‍ 2,089 ബോക്‌സുകള്‍ സീല്‍ ചെയ്യാന്‍ സാധിച്ചു എന്നും മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.

1,812ഓളം ബോക്‌സ് ഐസ്‌ക്രീമുകള്‍ ടിയാന്‍ജിന്‍ പ്രവിശ്യയില്‍ വിറ്റഴിച്ചിട്ടുണ്ട്. ഇതില്‍ പ്രാദേശിക വിപണിയില്‍ വിറ്റ 65 ബോക്‌സ് ഐസ്‌ക്രീം എവിടെ എന്നറിയാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഈ ഐസ് ക്രീം വാങ്ങിക്കഴിച്ചു തദ്ദേശീയര്‍ ഉടന്‍ കാര്യം അധികാരികളെ അറിയിക്കണമെന്നും ക്വാറന്റൈനില്‍ പോകണം എന്നാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends