രക്തചൊരിച്ചിലുണ്ടാകുമെന്ന് മുന്നറിയിപ്പ് ; യുഎസില്‍ ജോ ബൈഡന്‍ അധികാരത്തിലേറുന്ന ജനുവരി 20ന് ആക്രമണമുണ്ടായേക്കുമെന്ന് എഫ്ബിഐയുടെ മുന്നറിയിപ്പ്

രക്തചൊരിച്ചിലുണ്ടാകുമെന്ന് മുന്നറിയിപ്പ് ; യുഎസില്‍ ജോ ബൈഡന്‍ അധികാരത്തിലേറുന്ന ജനുവരി 20ന് ആക്രമണമുണ്ടായേക്കുമെന്ന് എഫ്ബിഐയുടെ മുന്നറിയിപ്പ്
നിയുക്ത യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ആക്രമണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ എഫ്.ബി.ഐ ആണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

50 സ്റ്റേറ്റ് ആസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കാനാണ് എഫ്.ബി.ഐ പറയുന്നത്. വാഷിങ്ടണ്‍, മിഷിഗന്‍, വിര്‍ജീനിയ, വിസ്‌കോസിന്‍, പെന്‍സില്‍വാനിയ എന്നിവിടങ്ങളിലാണ് അക്രമ സാധ്യത ഏറെയുള്ളത്.

ജനുവരി 20നാണ് സ്ഥാനാരോഹണ ചടങ്ങ്. കാപിറ്റല്‍ ഹില്‍ കലാപത്തിനു സമാനമായ അക്രമ സംഭവം അന്നേ ദിവസം ഉണ്ടായേക്കാമെന്ന് നേരത്തെ തന്നെ വിവിധ ഫെഡറല്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്ഥാനാരോഹണ ദിവസം വാഷിങ്ടണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ ഫെഡറല്‍ ഏജന്‍സികള്‍ക്ക് പ്രത്യേക സുരക്ഷാ നിര്‍ദേശങ്ങളും ഇതിനോടകം നല്‍കിയിട്ടുണ്ട്.

Other News in this category



4malayalees Recommends