കല്ലുവാതുക്കല്‍ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവം ; സംശയിക്കുന്ന പ്രദേശ വാസികളായ എട്ടുപേരുടെ ഡിഎന്‍എ പരിശോധന ഇന്നു നടത്തും

കല്ലുവാതുക്കല്‍ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവം ; സംശയിക്കുന്ന പ്രദേശ വാസികളായ എട്ടുപേരുടെ ഡിഎന്‍എ പരിശോധന ഇന്നു നടത്തും
കല്ലുവാതുക്കല്‍ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവത്തില്‍ ഡി എന്‍ എ പരിശോധന നടത്തുന്നതാണ്. സംശയിക്കുന്ന പ്രദേശവാസികളായ എട്ട് പേരുടെ ഡി എന്‍ എ പരിശോധന നടത്താനാണ് അന്വേഷണസംഘം തയ്യാറായിരിക്കുന്നത്.

കഴിഞ്ഞ പതിമൂന്ന് ദിവസമായി കുഞ്ഞിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജനുവരി അഞ്ചിനാണ് ഊഴായ്‌ക്കോട് ക്ഷേത്രത്തിനു സമീപമുള്ള മഠത്തില്‍കുന്നിലെ ഒരു വീടിന് പിന്നിലെ പറമ്പില്‍ നിന്നു ആണ്‍കുട്ടിയെ കണ്ടെത്തുകയുണ്ടായത്. മൂന്നു കിലോ തൂക്കമുള്ള കുഞ്ഞ് ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു ഉണ്ടായത്.

സംഭവം നടക്കുന്ന ദിവസം പ്രദേശത്തുനിന്നുണ്ടായ ഫോണ്‍വിളികളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. കുഞ്ഞ് മരിച്ച സംഭവത്തില്‍ നരഹത്യയ്ക്കാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Other News in this category4malayalees Recommends