പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളായി പീഡിപ്പിച്ചിരുന്ന പിതാവ് അറസ്റ്റില്‍ ; 17 കാരിയായ മകളെ ഏഴു വര്‍ഷമായി ലൈംഗീക ചൂഷണത്തിനിരയാക്കി ; പല തവണ ഗര്‍ഭഛിദ്രം നടത്തിയെന്നും മൊഴി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളായി പീഡിപ്പിച്ചിരുന്ന പിതാവ് അറസ്റ്റില്‍ ; 17 കാരിയായ മകളെ ഏഴു വര്‍ഷമായി ലൈംഗീക ചൂഷണത്തിനിരയാക്കി ; പല തവണ ഗര്‍ഭഛിദ്രം നടത്തിയെന്നും മൊഴി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളായി പീഡിപ്പിച്ചിരുന്ന പിതാവ് അറസ്റ്റില്‍. പതിനേഴുകാരിയായ മകളെ കഴിഞ്ഞ ഏഴുവര്‍ഷമായി ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചു വരികയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പീഡനത്തിനിടെ പെണ്‍കുട്ടി പലതവണ ഗര്‍ഭിണിയായെന്നും തുടര്‍ന്ന് നിര്‍ബന്ധ ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നുമാണ് പെണ്‍കുട്ടിയുടെ തന്നെ മൊഴി അനുസരിച്ചുള്ള റിപ്പോര്‍ട്ട്.

ഹരിയാനയിലെ ഹിസാറിലാണ് ഞെട്ടിക്കുന്ന സംഭവം. പെണ്‍കുട്ടി തന്നെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന.

ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ പാചകക്കാരനായി ജോലി നോക്കി വരികയാണ് പിതാവ്. കഴിഞ്ഞ ഏഴ് വര്‍ഷമായി നിരന്തരം ലൈംഗിക ചൂഷണങ്ങള്‍ക്ക് മകളെ ഇരയാക്കുന്നുണ്ട്. ഇതിനിടെ പല തവണ ഗര്‍ഭിണിയായെന്നും എന്നാല്‍ നിര്‍ബന്ധപൂര്‍വം ഗര്‍ഭച്ഛിദ്രം നടത്തിക്കാറുമാണ് പതിവെന്നും ആരോപിക്കുന്നു.

പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന ഭീഷണി മുഴക്കിയിരുന്നുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. തന്റെ 11 കാരിയായ സഹോദരിയെയും പിതാവ് പീഡിപ്പിക്കാറുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബലാത്സംഗം, ലൈംഗിക ചൂഷണം എന്നിവയ്ക്ക് പുറമെ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ കൂടി ചുമത്തിയായിരുന്നു അറസ്റ്റ്

Other News in this category4malayalees Recommends