യുവതിയെ തൂങ്ങി മരിച്ച നിലയിലും മകളെ കഴുത്തില്‍ കയര്‍ മുറുക്കി കുളിമുറിയുടെ ചുവരില്‍ ചാരിക്കിടക്കുന്ന നിലയിലും മൃതദേഹം കണ്ടെത്തി ; ദുരൂഹത ; കാമുകനെ ചോദ്യം ചെയ്യാനൊരുങ്ങുന്നു

യുവതിയെ തൂങ്ങി മരിച്ച നിലയിലും മകളെ കഴുത്തില്‍ കയര്‍ മുറുക്കി കുളിമുറിയുടെ ചുവരില്‍ ചാരിക്കിടക്കുന്ന നിലയിലും മൃതദേഹം കണ്ടെത്തി ; ദുരൂഹത ; കാമുകനെ ചോദ്യം ചെയ്യാനൊരുങ്ങുന്നു
ശ്രീകണ്ഠപുരം നടുവില്‍ പുല്ലംവനത്ത് ദുരൂഹ സാഹചര്യത്തില്‍ യുവതിയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ കാമുകനെ പോലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നു. പുല്ലംവനത്ത് മനോജിന്റെ ഭാര്യ സജിത (34), 9 വയസുകാരിയായ മകള്‍ അഭിനന്ദന എന്നിവരെയാണ് കഴിഞ്ഞ ദിവസം വൈകീട്ട് വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സജിതയെ ഷവറിന്റെ പൈപ്പില്‍ തൂങ്ങി മരിച്ച നിലയിലും അഭിനന്ദയെ കഴുത്തില്‍ കയര്‍ മുറുക്കി കുളിമുറിയുടെ ചുവരില്‍ ചാരിക്കിടക്കുന്ന നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്തു നിന്ന് ആത്മഹത്യാ കുറിപ്പും മൊബൈല്‍ ഫോണും പോലീസ് കണ്ടെത്തി.

യുവതിയുടെ ഫോണ്‍ വിളികള്‍ സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചതില്‍ നിന്നാണ് കാമുകനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തളിപ്പറമ്പ് ഡിവൈഎസ്പി ടി കെ രത്‌നകുമാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ സജിതയുമായുളള ബന്ധമറിഞ്ഞ് കുടുംബ വഴക്കുണ്ടായതിനെ തുടര്‍ന്ന് യുവാവിന്റെ ഭാര്യ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയുണ്ടായി. ഇവര്‍ ഇപ്പോള്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഉള്ളത്. ചോദ്യം ചെയ്യലിന് ശേഷമാണ് തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്ന് പോലീസ് പറഞ്ഞു.

Other News in this category4malayalees Recommends