മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറി സ്വപ്ന പ്രവീണിന്റെ പിതാവ് സി കെ സത്യനാഥന്‍ നിര്യാതനായി

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ ജോയിന്റ്  സെക്രട്ടറി സ്വപ്ന പ്രവീണിന്റെ പിതാവ് സി കെ സത്യനാഥന്‍ നിര്യാതനായി
മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറിയും സമീക്ഷ യുകെയുടെ നാഷണല്‍ പ്രസിഡണ്ടും ലോകകേരള സഭ അംഗവും ആയ സ്വപ്ന പ്രവീണിന്റെ പിതാവ് പാലക്കാട് കുഴല്‍മന്ദം ചമതക്കുണ്ടില്‍ സി കെ സത്യനാഥന്‍ നിര്യാതനായി. സംസ്‌കാരം തിരുവില്യാമലയിലെ ഭാരതപ്പുഴയുടെ തീരത്തുള്ള ഐവര്‍മഠത്തില്‍ നടന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സി കെ സത്യനാഥന് 71 വയസ്സായിരുന്നു. ദേശീയ പുരസ്‌കാര ജേതാവ് റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ് വി എസ് രമണിയാണ് ഭാര്യ. സ്വപ്ന (യുകെ), ശബ്‌ന (ദുബായ്). മരുമക്കള്‍:പ്രവീണ്‍ (യുകെ) നിധീഷ് (ദുബായ് ) പേരക്കുട്ടി: ആദവ് പ്രവീണ്‍ (യുകെ).

പരേതന്റെ വിയോഗത്തില്‍ മലയാളം മിഷന്‍ ഡയറക്റ്റര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്, മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡണ്ട് സി എ ജോസഫ് ,സെക്രട്ടറി ഏബ്രഹാം കുര്യന്‍, വൈസ് പ്രസിഡണ്ട് ഡോ. സീന ദേവകി, വിദഗ്ധ സമിതി ചെയര്‍മാന്‍ ജയപ്രകാശ് എസ് എസ് , കണ്‍വീനര്‍ ഇന്ദുലാല്‍ സോമന്‍, റീജിയണല്‍ കോര്‍ഡിനേറ്റര്‍മാരായ ബേസില്‍ ജോണ്‍, ആഷിക് മുഹമ്മദ് , ജനേഷ് നായര്‍, രഞ്ജു പിള്ള, ജിമ്മി ജോസഫ്, സമീഷ യുകെ നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, ചേതന യുകെ പ്രസിഡന്റ് സുജു ജോസഫ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

Other News in this category4malayalees Recommends