യു എ ഇയില്‍ കനത്ത മൂടല്‍മഞ്ഞ് ; അബുദബിയിലും ദുബൈയിലും റെഡ് അലര്‍ട്ട്

യു എ ഇയില്‍ കനത്ത മൂടല്‍മഞ്ഞ് ; അബുദബിയിലും ദുബൈയിലും റെഡ് അലര്‍ട്ട്
യു എ ഇയില്‍ കനത്ത മൂടല്‍മഞ്ഞ്. ദൂരക്കാഴ്ച കുറഞ്ഞതിനെ തുടര്‍ന്ന് അബൂദബിയിലും ദുബൈയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രാവിലെ പത്ത് വരെ ദൂരക്കാഴ്ച ആയിരം മീറ്ററില്‍ താഴെയാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വാഹമോടിക്കുന്നവര്‍ ജാഗ്രതപാലിക്കണം. അബൂദബി എമിറേറ്റ് തീരപ്രദേശമെല്ലാം റെഡ് അലര്‍ട്ടിലാണ്. ദുബൈ നഗരത്തിലാണ് റെഡ് അലര്‍ട്ട്. ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ എമിറേറ്റുകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയും യു എ ഇയുടെ ഒട്ടുമിക്ക എമിറേറ്റുകളും സമാനമായ രീതിയില്‍ മൂടല്‍മഞ്ഞില്‍ അമര്‍ന്നിരുന്നു. ഇതോടെ ദുബൈയിലേക്കുള്ള വിമാനങ്ങള്‍ പലതും വഴി തിരിച്ചുവിടേണ്ടി വന്നു. ദുബൈ നഗരത്തില്‍ മാത്രം 24 അപകടങ്ങളാണ് രേഖപ്പെടുത്തിയത്.Other News in this category4malayalees Recommends