ചരിത്ര വിജയം സ്വന്തമാക്കി ടീം ഇന്ത്യ ; അഞ്ചു കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ചരിത്ര വിജയം സ്വന്തമാക്കി ടീം ഇന്ത്യ ; അഞ്ചു കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
ഗബ്ബ ടെസ്റ്റില്‍ ജയിച്ച് ഓസീസിനെതിരായ പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് വമ്പന്‍ പാരിദോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ. അഞ്ച് കോടി രൂപയാണ് പാരിതോഷികമായി ബി.സി.സി.ഐ പ്രഖ്യാപിച്ചിരിക്കുന്നത്. അപ്രതീക്ഷിത വിജയത്തിന്റെ ആഹ്‌ളാദത്തില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ടീമിന് ബി.സി.സി.ഐ പ്രഖ്യാപനം ഇരട്ടി മധുരമാണ് സമ്മാനിച്ചിരിക്കുന്നത്.

ഗബ്ബയില്‍ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ബോര്‍ഡര്‍ഗാവസ്‌കര്‍ ട്രോഫി ഇന്ത്യ നിലനിര്‍ത്തിയത്. 328 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 18 പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പര 21 നാണ് ഇന്ത്യ സ്വന്തമാക്കി.

ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, റിഷഭ് പന്ത് എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറി മികവിലാണ് നിര്‍ണായക മത്സരം ഇന്ത്യ ജയിച്ചു കയറിയത്. ശുഭ്മാന്‍ ഗില്‍ 146 പന്തില്‍ 91 റണ്‍സും ചേതേശ്വര്‍ പൂജാര 211 പന്തില്‍ 56 റണ്‍സും എടുത്തു. അവസാന ഓവറുകിലെ റിഷഭ് പന്തിന്റയും വാഷിംഗ്ടണ്‍ സുന്ദറിന്റെയും ചെറുത്തു നില്‍പ്പും കൂറ്റനടികളുമാണ് സമനിലയിലേക്ക് നീങ്ങുകയായിരുന്ന കളി ഇന്ത്യയുടെ വരുതിയിലാക്കിയത്.

റിഷഭ് പന്ത് 138 ബോളില്‍ 1 സിക്‌സിന്റെയും 9 ഫോറിന്റെയും അകമ്പകടിയില്‍ 89 റണ്‍സ് നേടി പുറത്താകാതെ നിന്നു. സുന്ദര്‍ 29 ബോളില്‍ 1 സിക്‌സിന്റെയും 2 ഫോറിന്റെയും അകമ്പടിയില്‍ 22 റണ്‍സ് നേടി.

രോഹിത് ശര്‍മ 21 പന്തില്‍ ഏഴ്, അജിന്‍ക്യ രഹാനെ 22 പന്തില്‍ 24, മായങ്ക് അഗര്‍വാള്‍ 15 ബോളില്‍ 9 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഓസീസിനായി പാറ്റ് കമ്മിന്‍സ് നാലും നഥാന്‍ ലിയോണ്‍ രണ്ടും ഹെയ്‌സല്‍വുഡ് ഒരു വിക്കറ്റും വീഴ്ത്തി. 1988 ന് ശേഷം ആദ്യമായാണ് ഓസീസ് ഗബ്ബയില്‍ തോല്‍ക്കുന്നത്. അതായത് 32 വര്‍ഷത്തെ ചരിത്രമാണ് ഇന്ത്യയ്ക്കായ് വഴിമാറിയത്.Other News in this category4malayalees Recommends