കാനഡയില്‍ തിങ്കളാഴ്ച പുതുതായി 6453 കോവിഡ് കേസുകളും 92 പുതിയ മരണങ്ങളും; രാജ്യത്തെ മൊത്തം കോവിഡ് കേസുകള്‍ 715,072ഉം ആകെ മരണം 18,120ഉം; ഇതുവരെ 7,65,100 കോവിഡ് വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തു; ജനം ജാഗ്രത പാലിക്കുന്നത് തുടരാന്‍ നിര്‍ദേശം

കാനഡയില്‍ തിങ്കളാഴ്ച പുതുതായി 6453 കോവിഡ് കേസുകളും 92 പുതിയ മരണങ്ങളും; രാജ്യത്തെ മൊത്തം കോവിഡ് കേസുകള്‍ 715,072ഉം ആകെ മരണം 18,120ഉം; ഇതുവരെ 7,65,100 കോവിഡ് വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തു; ജനം ജാഗ്രത പാലിക്കുന്നത് തുടരാന്‍ നിര്‍ദേശം
കാനഡയില്‍ തിങ്കളാഴ്ച പുതുതായി 6453 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്ന മൊത്തം കോവിഡ് കേസുകള്‍ 715,072 ആയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതിന് പുറമെ രാജ്യത്ത് 92 പുതിയ കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണങ്ങള്‍ 18,120 ആയാണ് ഉയര്‍ന്നിരിക്കുന്നത്.

രാജ്യത്ത് കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതുവരെ 623,033 പേരാണ് കോവിഡില്‍ നിന്നും മുക്തരായിരിക്കുന്നത്. കൂടാതെ രാജ്യത്ത് 20,594,862 കോവിഡ് 19 ടെസ്റ്റുകളാണ് നടത്തിയിരിക്കുന്നത്. രാജ്യത്തിന്റെ മിക്ക ഏരിയകളിലും കോവിഡ് രൂക്ഷമാകുന്നുവെന്നാണ് തിങ്കളാഴ്ച നടത്തിയ ട്വീറ്റിലൂടെ രാജ്യത്തെ ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസറായ ഡോ. തെരേസ ടാം മുന്നറിയിപ്പേകുന്നത്. എന്നാല്‍ മഹാമാരിയില്‍ നിന്നും കരകയറുന്നതിനുള്ള പാതയിലാണ് കാനഡയെന്നും അവര്‍ ആശ്വാസം പകരുന്നു.

കോവിഡിനെ നേരിടുന്നതിന് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്ന കോവിഡ് മാനദണ്ഡങ്ങളും നിയമങ്ങളും പൊതുജനം നിര്‍ബന്ധമായും പിന്തുടരണമെന്നും ഡോ. തെരേസ മുന്നറിയിപ്പേകുന്നു. ഇതിനായി കൈകള്‍ സോപ്പിട്ട് കഴുകണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും ടാം ഏവരേയും ഓര്‍മിപ്പിക്കുന്നു. അതിനിടെ ഫൈസര്‍-ബയോ എന്‍ടെക്, മോഡേണ എന്നിവയുടെ കോവിഡ് വാക്‌സിനുകള്‍ക്ക് രാജ്യത്ത് ഹെല്‍ത്ത് കാനഡ അംഗീകാരം നല്‍കുകയും അവ വിതരണം ചെയ്യാനാരംഭിക്കുകയും ചെയ്തിട്ടുണ്ട്.

നാളിതുവരെ മൊത്തം 7,65,100 കോവിഡ് വാക്‌സിന്‍ ഡോസുകള്‍ കാനഡയിലാകമാനം വിതരണം ചെയ്തുവെന്നാണ് ഹെല്‍ത്ത് കാനഡ വെളിപ്പെടുത്തുന്നത്. വാക്‌സിന്‍ എടുക്കാനാഗ്രഹിക്കുന്ന എല്ലാ കാനഡക്കാര്‍ക്കും സെപ്റ്റംബര്‍ അവസാനത്തോടെ അതിനുള്ള അവസരമൊരുക്കുമെന്നും ഫെഡറല്‍ ഗവണ്‍മെന്റ് ഉറപ്പേകുന്നു.

Other News in this category



4malayalees Recommends