യു.എ.ഇയിലെത്തിയ കേന്ദ്ര വിദേശ,പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്റെ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് തുടക്കം.യുഎഇ സഹിഷ്ണുതസഹവര്‍ത്തിത്വകാര്യ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.
യുഎഇയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതു സംബന്ധിച്ച് ആശയവിനിമയം നടന്നു. അബൂദബി ഇന്ത്യന്‍ എംബസിയില്‍ പ്രധാന പ്രവാസി സംഘടനാ നേതാക്കളുമായി മന്ത്രി ആശയവിനിമയം നടത്തി.
രാജ്യത്തെ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുന്നതിനായി ഇന്ത്യന്‍ കോണ്‍സുലേറ്റ് ആരംഭിക്കുന്ന പുതിയ കേന്ദ്രം വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഇന്ന്ഉദ്ഘാടനം ചെയ്യും. ദുരിതത്തിലാകുന്ന ഇന്ത്യന്‍ പ്രവാസികളെ സഹായിക്കുന്നതിനായി തയ്യാറാക്കിയ 'പിബിഎസ്‌കെ ആപ്പ്' മന്ത്രി പുറത്തിറക്കും. മറ്റന്നാള്‍ മന്ത്രി ഡല്‍ഹിക്ക് മടങ്ങും