വിമാനയാത്രക്കിടെ ഹൃദയാഘാതം സംഭവിച്ച ഏഴു വയസുകാരി മരിച്ചു ; അടിയന്തര ലാന്‍ഡിംഗ് നടത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി സാധിച്ചില്ല

വിമാനയാത്രക്കിടെ ഹൃദയാഘാതം സംഭവിച്ച ഏഴു വയസുകാരി മരിച്ചു ; അടിയന്തര ലാന്‍ഡിംഗ് നടത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി സാധിച്ചില്ല
വിമാനയാത്രക്കിടെ ഹൃദയാഘാതം സംഭവിച്ച ഏഴു വയസുകാരി മരിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ചികിത്സയുടെ ഭാഗമായി ലക്‌നൗവില്‍ നിന്ന് മുംബൈയിലേക്ക് പോകുന്നതിനിടെയാണ് ശാരിരീകാസ്വാസ്ഥ്യം ഉണ്ടായത്. ഉടന്‍ തന്നെ നാഗ്പൂര്‍ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി സാധിച്ചില്ല.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നിരിക്കുന്നത്. യുപി സ്വദേശിനിയായ ആയുഷിയാണ് മരിച്ചത്. ചികിത്സയുടെ ഭാഗമായി ഗോ എയര്‍ വിമാനത്തില്‍ ലക്‌നൗവില്‍ നിന്ന് മുംബൈയിലേക്ക് പോകുന്നതിനിടെയാണ് സംഭവം ഉണ്ടായിരിക്കുന്നത്. വിമാനം ഉയരത്തില്‍ പറക്കുന്നതിനിടെ കുഴഞ്ഞുവീണ കുട്ടിക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

Other News in this category4malayalees Recommends