അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു
അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു, എട്ട് പേര്‍ക്ക് പരിക്കേറ്റു. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദൂരക്കാഴ്ച കുറഞ്ഞ് 19 വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. .തൃശൂര്‍ ചെറുചേനം വാക്കേപറമ്പില്‍ നൗഷാദാണ് മരണപ്പെട്ടത്. 45 വയസ്സായിരുന്നു.അബുദാബി സെക്യൂരിറ്റി കമ്പനിയില്‍ ഡ്രൈവറായ നൗഷാദ് ബസില്‍ ജീവനക്കാരുമായി ജോലി സ്ഥലത്തേക്കു പോകവേ അല്‍മഫ്‌റഖിലായിരുന്നു അപകടം.കനത്ത മഞ്ഞില്‍ നൗഷാദ് ഓടിച്ച ബസ് മറ്റൊരു വാഹനവുമായി ഇടിച്ചു. ബസ് നിര്‍ത്തി പുറത്തിറങ്ങി നോക്കുന്നതിനിടെ പിന്നിലെത്തിയ വാഹനം ഇടിക്കുകയും 2 വാഹനങ്ങള്‍ക്കിടയില്‍പ്പെട്ട നൗഷാദ് തല്‍ക്ഷണം മരിക്കുകയുമായിരുന്നു കാറുകളും വലിയ വാഹനങ്ങളുമാണ് കൂട്ടിയിടിച്ചത്.പരുക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.

Other News in this category



4malayalees Recommends