ഹൈദരാബാദില്‍ കോവിഡ് കുത്തിവയ്പ്പിന് മണിക്കൂറുകള്‍ക്ക് ശേഷം 42 കാരനായ ആരോഗ്യ പ്രവര്ത്തകന് മരിച്ചു. ജനുവരി 19 ന് രാവിലെ 11.30 ഓടെ നിര്‍മ്മല്‍ ജില്ലയിലെ കുന്താല പിഎച്ച്സിയില്‍ വച്ചാണ് ഇദ്ദേഹത്തിന് കോവിഡ് വാക്സിന് നല്‍കിയത്. ജനുവരി 20 ന് പുലര്‍ച്ചെ 5.30 ന് ഇയാളെ ജില്ലാ ആശുപത്രിയില്‍ മരിച്ച നിലയില്‍ കൊണ്ടുവന്നു.
ജനുവരി 20 ന് പുലര്‍ച്ചെ 2.30 ഓടെ അദ്ദേഹത്തിന് നെഞ്ചുവേദന ഉണ്ടായതായി പറയപ്പെടുന്നു. ഇദ്ദേഹത്തിന്റെ മരണത്തിന് പ്രതിരോധ കുത്തിവയ്പ്പുമായി ബന്ധമില്ല എന്നാണ് പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്.
മാര്‍ഗനിര്‍ദേശപ്രകാരം ഡോക്ടര്‍മാരുടെ സംഘം പോസ്റ്റ്മോര്‍ട്ടം നടത്തും.
ജില്ലാ എഇഎഫ്ഐ (അഡ്വെര്‍സ് ഇവന്റ് ഫോളോവിങ് ഇമ്മ്യൂണൈസേഷന്രോഗപ്രതിരോധ കുത്തിവയ്പ്പിനെ തുടര്‍ന്നുള്ള പ്രതികൂല സാഹചര്യം) കമ്മിറ്റി സംഭവം പരിശോധിക്കുകയും റിപ്പോര്‍ട്ട് സംസ്ഥാന എഇഎഫ്ഐ കമ്മിറ്റിക്ക് സമര്‍പ്പിക്കുകയും ചെയ്യും. തുടര്‍ന്ന് സംസ്ഥാന എഇഎഫ്ഐ കമ്മിറ്റി റിപ്പോര്‍ട്ട് കേന്ദ്ര എഇഎഫ്ഐ കമ്മിറ്റിക്ക് അവലോകനത്തിനായി നല്‍കും.