ട്രംപിന്റെ വിവാദ ഉത്തരവുകള്‍ തിരുത്തി ബൈഡന്‍ ; മാസ്‌ക് നിര്‍ബന്ധമാക്കി ; ആദ്യ ദിനം തന്നെ 17 ഉത്തരവുകളില്‍ ഒപ്പിട്ടു

ട്രംപിന്റെ വിവാദ ഉത്തരവുകള്‍ തിരുത്തി ബൈഡന്‍ ; മാസ്‌ക് നിര്‍ബന്ധമാക്കി ; ആദ്യ ദിനം തന്നെ 17 ഉത്തരവുകളില്‍ ഒപ്പിട്ടു
ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ തിരുത്തി പുതിയ അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ തന്റെ ജോലികള്‍ ആരംഭിച്ചു. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ വൈറ്റ്ഹൗസില്‍ എത്തിയ ബൈഡന്‍, ട്രംപിനെ തിരുത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പിട്ടു.

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കുകയും പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ അമേരിക്ക വീണ്ടും അംഗമാവുകയും ചെയ്യുന്ന ഉത്തരവുകളാണ് ആദ്യം ഒപ്പിട്ടത്.

പാരീസ് ഉടമ്പടിയില്‍ വീണ്ടും ചേരുന്നത് ഉള്‍പ്പെടെ ട്രംപിന്റെ നയങ്ങള്‍ തിരുത്തുന്ന 15 എക്‌സിക്യുട്ടീവ് ഉത്തരവുകളിലാണ് ബൈഡന്‍ ഒപ്പുവെക്കുന്നത്.

ലോകാരോഗ്യ സംഘടനയില്‍ നിന്ന് പുറത്ത് പോകാനുള്ള ട്രംപിന്റെ തീരുമാനവും ബൈഡന്‍ തിരുത്തി. ഏഴോളം മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സന്ദര്‍ശനവിലക്ക് റദ്ദാക്കുകയും മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിറക്കുകയും ചെയ്തു.

ആദ്യദിനം തന്നെ ട്രംപിനെ തിരുത്തുന്ന 17 ഉത്തരവുകളില്‍ ബൈഡന്‍ ഒപ്പിട്ടു. വീസ നിയമങ്ങളിലും അഭയാര്‍ത്ഥി പ്രശ്‌നത്തിലും കൂടുതല്‍ ഉദാരമായ നടപടികള്‍ ഉടന്‍ ഉണ്ടാകും

Other News in this category4malayalees Recommends