ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും കോടികളുടെ ഭാഗ്യം ഇന്ത്യക്കാര്‍ക്ക്

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും കോടികളുടെ ഭാഗ്യം ഇന്ത്യക്കാര്‍ക്ക്
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും കോടികളുടെ ഭാഗ്യം ഇന്ത്യക്കാര്‍ക്ക്. രണ്ട് ഇന്ത്യക്കാര്‍ ആണ് ഇത്തവണ കോടികള്‍ കരസ്ഥമാക്കിയിരിക്കുന്നത്. 10 ലക്ഷം ഡോളര്‍ (7.3 കോടിയോളം രൂപ) വീതം ആണ് ഇവര്‍ക്ക് ലഭിച്ച സമ്മാന തുക. ഇന്നലെ വൈകുന്നേരം ആണ് വിജയികളെ പ്രഖ്യാപിച്ചത്.

ബെംഗളൂര്‍ സ്വദേശി എസ്. അമിത് (46), കര്‍ണാടക ദാവന്‍ഗരെ സ്വദേശി വരുണ്‍ ബൂസ്‌നര്‍ (34) എന്നിവര്‍ ആണ് ഇത്തവണത്തെ വിജയികള്‍. ഓണ്‍ലൈന്‍ വഴിയാണ് ഇരുവരും ടിക്കറ്റ് എടുത്തത്. വരുണ്‍ ബൂസ്‌നര്‍ യുഎസില്‍ ആണ് താമസിയ്ക്കുന്നത്.

Other News in this category



4malayalees Recommends