ഓസ്‌ട്രേലിയയിലേക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ക്കുള്ള കടുത്ത നിയമങ്ങള്‍ നാളെ മുതല്‍; ഏവരും നെഗറ്റീവ് കോവിഡ് ടെസ്റ്റ് ഫലം ഹാജരാക്കണം; നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം; ലക്ഷ്യം പുതിയ സ്‌ട്രെയിനുകളിലുള്ള കോവിഡിനെ തടയല്‍

ഓസ്‌ട്രേലിയയിലേക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ക്കുള്ള കടുത്ത നിയമങ്ങള്‍ നാളെ മുതല്‍;  ഏവരും നെഗറ്റീവ് കോവിഡ് ടെസ്റ്റ് ഫലം ഹാജരാക്കണം; നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം; ലക്ഷ്യം പുതിയ സ്‌ട്രെയിനുകളിലുള്ള കോവിഡിനെ തടയല്‍
ഓസ്‌ട്രേലിയയിലേക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന യാത്രക്കാര്‍ പാലിക്കേണ്ടുന്ന പുതിയ നിയമങ്ങള്‍ നാളെ മുതല്‍ നിലവില്‍ വരുന്നു. ഇത് പ്രകാരം തിരിച്ച് വരുന്ന യാത്രക്കാരെല്ലാം തങ്ങള്‍ക്ക് കോവിഡില്ലെന്ന് തെളിയിക്കുന്ന നെഗറ്റീവ് കോവിഡ്-19 ടെസ്റ്റ് ഫലം ഹാജരാക്കേണ്ടതാണ്. കൂടാതെ വിമാനയാത്രക്കാരെല്ലാം നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കുകയും വേണം. ജനുവരി എട്ടിന് ചേര്‍ന്ന എമര്‍ജന്‍സി കാബിനറ്റ് മീറ്റിംഗിന് ശേഷമാണീ നിര്‍ബന്ധിത മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.

ഇവ നാളെ അതായത് വെള്ളിയാഴ്ച മുതല്‍ നിലവില്‍ വരുമെന്നാണ് ഹെല്‍ത്ത് മിനിസ്റ്റര്‍ ഗ്രെഗ് ഹണ്ട് വ്യക്തമാക്കിയിരിക്കുന്നത്. പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്കുണ്ടാകുന്ന അസൗകര്യങ്ങളുടെ പേരില്‍ താന്‍ പശ്ചാത്തപിക്കുന്നുവെന്നും എന്നാല്‍ തീര്‍ത്തും അപകടകാരികളായതും വിദേശങ്ങളില്‍ നിന്നെത്തുന്നതുമായ പുതിയ കോവിഡ് 19 സ്‌ട്രെയിനുകളെ പ്രതിരോധിക്കുന്നതിനായി ഇത്തരം കടുത്ത നടപടികള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്നും പുതിയ നിയമങ്ങളെ ന്യായീകരിച്ച് കൊണ്ട് ഹണ്ട് വിശദീകരിക്കുന്നു.

ഇതിനാല്‍ വിദേശരാജ്യങ്ങളുമായുള്ള യാത്രാ ബന്ധങ്ങളില്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തിയേ മതിയാവൂ എന്നും ഹണ്ട് ഏവരെയും ഓര്‍മിപ്പിക്കുന്നു. ഇത് സംബന്ധിച്ച ബയോ സെക്യൂരിറ്റി ഓര്‍ഡറില്‍ ഹണ്ട് ഇന്ന് വ്യാഴാഴ്ച ഒപ്പിട്ടിട്ടുണ്ട്. പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം വിദേശങ്ങളില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് വരുന്നവര്‍ ഡിപ്പാര്‍ച്ചറിന് 72 മണിക്കൂറുകള്‍ക്കുള്ളില്‍ ടെസ്റ്റ് നടത്തി തങ്ങള്‍ കോവിഡ് ബാധിതരല്ലെന്നുറപ്പ് വരുത്തേണ്ടതാണ്. ഡൊമസ്റ്റിക് ഫ്‌ലൈറ്റുകളിലും വിമാനത്താവളങ്ങളിലും മാസ്‌കുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ 12 വയസില്‍ കുറവുള്ള കുട്ടികളെ ഇതില്‍ നിന്നുമൊഴിവാക്കിയിട്ടുണ്ട്.

Other News in this category4malayalees Recommends