ഗ്രേറ്റര്‍ ബ്രിസ്ബാനില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള കോവിഡ് നിയമങ്ങളില്‍ ഇളവ് വരുത്തി സൗത്ത് ഓസ്‌ട്രേലിയ; ഇവര്‍ക്കിനി കോവിഡ് ടെസ്റ്റും ക്വാറന്റൈനും നിര്‍ബന്ധമില്ല; യാത്രക്കാര്‍ ക്രോസ് ബോര്‍ഡര്‍ ട്രാവല്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം

ഗ്രേറ്റര്‍ ബ്രിസ്ബാനില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള കോവിഡ് നിയമങ്ങളില്‍ ഇളവ് വരുത്തി സൗത്ത് ഓസ്‌ട്രേലിയ; ഇവര്‍ക്കിനി കോവിഡ് ടെസ്റ്റും ക്വാറന്റൈനും നിര്‍ബന്ധമില്ല;  യാത്രക്കാര്‍ ക്രോസ് ബോര്‍ഡര്‍ ട്രാവല്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം

ഗ്രേറ്റര്‍ ബ്രിസ്ബാനില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള കോവിഡ് നിയമങ്ങളില്‍ ഇളവ് വരുത്തി സൗത്ത് ഓസ്‌ട്രേലിയ രംഗത്തെത്തി. എന്നാല്‍ എന്‍എസ്ഡബ്ല്യൂവില്‍ നിന്ന് വരുന്നവര്‍ക്കുള്ള നിയമങ്ങളില്‍ മാറ്റമില്ല.പുതിയ നീക്കമനുസരിച്ച് ഗ്രേറ്റര്‍ ബ്രിസ്ബാനില്‍ നിന്നും സൗത്ത് ഓസ്‌ട്രേലിയയിലേക്ക് വരുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ടി വരില്ല. ഇവര്‍ക്ക് ടെസ്റ്റും നിര്‍ബന്ധമില്ല.


നേരത്തെ കോവിഡ് ഹോട്ട്‌സ്‌പോട്ടായതിനെ തുടര്‍ന്നായിരുന്നു ഗ്രേറ്റര്‍ ബ്രിസ്ബാനില്‍ നിന്നുള്ളവര്‍ക്ക് കര്‍ക്കശമായ നിയമങ്ങള്‍ സൗത്ത് ഓസ്‌ട്രേലിയ ഏര്‍പ്പെടുത്തിയിരുന്നത്. അതാണിപ്പോള്‍ പുതിയ നീക്കത്തിന്റെ ഭാഗമായി പിന്‍വലിച്ചിരിക്കുന്നത്. നേരത്തെ ബ്രിസ്ബാനില്‍ നിന്നെത്തുന്നവര്‍ എത്തുന്ന ദിവസവും തുടര്‍ന്ന് അഞ്ചാംദിവസവും 12ാം ദിവസവും കോവിഡ് ടെസ്റ്റുകള്‍ക്ക് വിധേയരാകണമെന്ന നിബന്ധനയുണ്ടായിരുന്നു. അത് പുതിയ ഇളവുകളുടെ ഭാഗമായി റദ്ദാക്കിയിട്ടുണ്ട്.

വ്യാഴാഴ്ച പുലര്‍ച്ചെ 12.01 മുതലാണ് പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നത്. എന്നാല്‍ ജനുവരി 17 മുതല്‍ വ്യാഴാഴ്ച അര്‍ധരാത്രി വരെയെത്തുന്നവര്‍ കോവിഡില്ലെന്ന് തെളിയിക്കുന്ന റിസള്‍ട്ട് നിര്‍ബന്ധമായും ഹാജരാക്കിയിരിക്കണം. ഇതിന് പുറമെ സൗത്ത് ഓസ്‌ട്രേലിയയിലേക്ക് വരുന്നവരെല്ലാം അവര്‍ എത്തുന്നതിന് മുമ്പ് ഒരു ക്രോസ് ബോര്‍ഡര്‍ ട്രാവല്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ കോവിഡ് നിയമങ്ങളില്‍ ഇത്തരത്തില്‍ ഇളവുകള്‍ വരുത്താനാരംഭിക്കുമെന്നാണ് ക്യൂന്‍സ്ലാന്‍ഡ് പ്രീമിയറായ ്ന്നാസ്റ്റാസിയ പാലസ്‌കുക്ക് വെളിപ്പെടുത്തിയിരിക്കുന്നത്.

Other News in this category4malayalees Recommends