വെസ്റ്റേണ്‍ ഓസ്‌ട്രേലിയയെ ഓസ്‌ട്രേലിയയില്‍ നിന്നും വേര്‍പെടുത്തി പ്രത്യേക രാജ്യമാക്കാന്‍ സമ്മര്‍ദമേറ്റി വാക്‌സിറ്റ് പാര്‍ട്ടി; കിഴക്കന്‍ സ്റ്റേറ്റുകള്‍ക്ക് തങ്ങളോടുള്ള പുച്ഛം വച്ച് പൊറുപ്പിക്കാനാവില്ലെന്ന് പാര്‍ട്ടി; റഫറണ്ടം നടത്താനുള്ള നീക്കം തകൃതി

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയെ ഓസ്‌ട്രേലിയയില്‍ നിന്നും വേര്‍പെടുത്തി പ്രത്യേക രാജ്യമാക്കാന്‍ സമ്മര്‍ദമേറ്റി വാക്‌സിറ്റ് പാര്‍ട്ടി; കിഴക്കന്‍ സ്റ്റേറ്റുകള്‍ക്ക് തങ്ങളോടുള്ള പുച്ഛം വച്ച് പൊറുപ്പിക്കാനാവില്ലെന്ന് പാര്‍ട്ടി; റഫറണ്ടം നടത്താനുള്ള നീക്കം തകൃതി
ഓസ്‌ട്രേലിയയില്‍ നിന്നും വേര്‍പെടുത്തി വെസ്റ്റേണ്‍ ഓസ്‌ട്രേലിയയെ പ്രത്യേക രാജ്യമാക്കാന്‍ സമ്മര്‍ദമേറുന്നു. വാക്‌സിറ്റ് പാര്‍ട്ടിയെന്ന രാഷ്ട്രീയ കക്ഷിയാണ് ഇതിനായുള്ള സമ്മര്‍ദം വര്‍ധിപ്പിച്ചിരിക്കുന്നത്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ജനം ഇതിനെ നിലവില്‍ പുച്ഛിച്ച് തള്ളുകയാണെങ്കിലും വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ വികാരം ആളിക്കത്തിച്ച് ഇലക്ഷനില്‍ നേട്ടം കൊയ്യാനാണ് പ്രസ്തുത പാര്‍ട്ടി ലക്ഷ്യമിടുന്നത്.

ചില കിഴക്കന്‍ സ്റ്റേറ്റുകള്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയെ പുച്ഛത്തോടെയാണ് കാണുന്നതെന്നും ഇതിനെതിരെ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ പ്രത്യേക രാജ്യമായി ഈ പ്രദേശത്ത് കാരുടെ ആത്മാഭിമാനം നിലനിര്‍ത്തണമെന്നുമാണീ പാര്‍ട്ടി ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്നത്. ഈ നീക്കത്തെ ഗൗരവത്തോടെ കാണുന്ന വാക്‌സിറ്റ് പാര്‍ട്ടി ഇതിനായി ഒരു റഫറണ്ടം നടത്താനും കോപ്പ് കൂട്ടുന്നുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ മറ്റ് സ്‌റ്റേറ്റുകള്‍ക്കെതിരെ കര്‍ക്കശമായ നിലയില്‍ അതിര്‍ത്തികള്‍ കൊട്ടിയടച്ചതിനെ തങ്ങളുടെ വളര്‍ച്ചക്ക് പ്രയോജനപ്പെടുത്താന്‍ വാക്‌സിറ്റ ്പാര്‍ട്ടി തന്ത്രങ്ങള്‍ മെനഞ്ഞിരുന്നു.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയ എന്താണ് ചെയ്യേണ്ടതെന്ന് കിഴക്കന്‍ സ്‌റ്റേറ്റുകളല്ല തീരുമാനിക്കേണ്ടതെന്നും ഇതിനാല്‍ കോവിഡിനെ പ്രതിരോധിക്കുന്നതിനായി തങ്ങള്‍ അതിര്‍ത്തികള്‍ കൊട്ടിയടച്ചതിനെ മറ്റ് സ്‌റ്റേറ്റുകള്‍ വിമര്‍ശിക്കേണ്ടതില്ലെന്നും വാക്‌സിറ്റ് പാര്‍ട്ടി ചെയര്‍മാനായ റസല്‍ സീവെല്‍ വ്യാഴാഴ്ച തുറന്നടിച്ചിരുന്നു. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ വിഭവങ്ങള്‍ മറ്റുള്ള സ്‌റ്റേറ്റുകള്‍ ചൂഷണം ചെയ്തിട്ടാണ് അവര്‍ തങ്ങളെ വിലകുറച്ച് കാണുന്നതെന്നും പ്രത്യേക രാജ്യമാകുന്നതിലൂടെ വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്ക് വന്‍ പുരോഗതിയുണ്ടാകുമെന്നും സീവെല്‍ അവകാശപ്പെടുന്നു.

Other News in this category



4malayalees Recommends