ഓണ്‍ലൈനിലൂടെ ക്ലാസെടുക്കാന്‍ ആരംഭിക്കുന്നതിനിടെ യുവ അധ്യാപകന്‍ ഹൃദയാഘാതം മൂലം മരിച്ചു ; ക്ലാസെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു

ഓണ്‍ലൈനിലൂടെ ക്ലാസെടുക്കാന്‍ ആരംഭിക്കുന്നതിനിടെ യുവ അധ്യാപകന്‍ ഹൃദയാഘാതം മൂലം മരിച്ചു ; ക്ലാസെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു
ഓണ്‍ലൈനിലൂടെ ക്ലാസെടുക്കാന്‍ ആരംഭിക്കുന്നതിനിടെ സൗദി അറേബ്യയില്‍ യുവ അധ്യാപകന്‍ ഹൃദയാഘാതം മൂലം മരിച്ചു. ഓണ്‍ലൈന്‍ വഴി ക്ലാസെടുക്കാന്‍ തുടങ്ങുന്നതിനിടെയാണ് അധ്യാപകന്‍ മരിച്ചത്.

കിഴക്കന്‍ പ്രവിശ്യയിലെ അബൂസുഫിയാന്‍ അല്‍ഹാരിഥ് സെക്കന്ററി സ്‌കൂളിലെ കമ്പ്യൂട്ടര്‍ അധ്യാപകനായ സഅദ് അല്‍നാസറാണ് മരിച്ചത്. നെഞ്ചുവേദന ഉണ്ടായതോടെ ക്ലാസെടുക്കാനുള്ള തയ്യാറെടുപ്പിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഓണ്‍ലൈന്‍ ക്ലാസില്‍ സ്‌ക്രീനില്‍ അധ്യാപകനെ കാണാതായതോടെ സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ബന്ധുക്കള്‍ മരണവിവരം അറിയിക്കുന്നത്.

Other News in this category



4malayalees Recommends